ട്രാൻസ്ജെൻഡർ ഭവനപദ്ധതി 'സുഭദ്രം' ഉദ്ഘാടനം നാളെ: മന്ത്രി ഡോ. ബിന്ദു
Thrisur, 21 ഒക്റ്റോബര്‍ (H.S.) ട്രാൻസ്ജെൻഡർ ക്ഷേമമേഖലയിലെ സ്വപ്ന പദ്ധതിയായ ''സുഭദ്രം'' ഭവനപദ്ധതി ഒക്ടോബർ 22ന് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ എം
Bindu


Thrisur, 21 ഒക്റ്റോബര്‍ (H.S.)

ട്രാൻസ്ജെൻഡർ ക്ഷേമമേഖലയിലെ സ്വപ്ന പദ്ധതിയായ 'സുഭദ്രം' ഭവനപദ്ധതി ഒക്ടോബർ 22ന് ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രാവിലെ 11 മണിക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഇ എം എസ് ഹാളിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുക - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

സുരക്ഷിതമല്ലാത്ത ജീവിതസാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ആശ്വാസമേകാനാണ് പദ്ധതി ആരംഭിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് ഈ പദ്ധതി പ്രാവർത്തികമാക്കുന്നതെന്നതിൽ അഭിമാനമുണ്ട് - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

'സുഭദ്രം' ഭവനപദ്ധതിയുടെ ലോഗോ പ്രകാശനവും പദ്ധതി ആനുകൂല്യ വിതരണവും ചടങ്ങിൽ നിർവ്വഹിക്കുമെന്ന് മന്ത്രി ഡോ. ബിന്ദു അറിയിച്ചു. അഡ്വ. വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി സുരേഷ് കുമാർ മുഖ്യാതിഥിയായിരിക്കും.

സംസ്ഥാനത്തിൻ്റെ ട്രാൻസ്ജെൻഡർ നയം കാലോചിതമായി പരിഷ്കരിക്കുന്നതിന് തയ്യാറാക്കിയ കരടുരേഖയ്ക്ക് അന്തിമരൂപം നൽകാനുള്ള കൂടിയാലോചനാ യോഗവും ഇതേ വേദിയിൽ നടക്കും - മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

---------------

Hindusthan Samachar / Sreejith S


Latest News