Enter your Email Address to subscribe to our newsletters

DELHI, 22 ഒക്റ്റോബര്‍ (H.S.)
കോണ്‍ഗ്രസ് പുനസംഘടനയില്‍ അവസരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച നേതാക്കള്‍ക്ക് പദവികള്‍ നല്‍കി അനുനയിപ്പിക്കാന്‍ ശ്രമം. പരസ്യമായി വിമര്‍ശനം ഉന്നയിച്ച ചാണ്ടി ഉമ്മനെ ടാലന്റ് ഹണ്ട് നോഡല്‍ കോര്‍ഡിനേറ്റാക്കി എഐസിസി. മേഘാലയയുടെ ചുമതലയാണ് ചാണ്ടി ഉമ്മനു നല്‍കിയത്. ഇതു സംബന്ധിച്ച ഉത്തരവ് എഐസിസി പുറത്തിറക്കി. യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിയെ പരിഗണിക്കാത്തതിനെ ചാണ്ടി ഉമ്മന്‍ വിമര്‍ശിച്ചിരുന്നു. പിതാവിന്റെ ഓര്‍മദിനത്തില്‍ തന്നെ അന്നുണ്ടായിരുന്ന സ്ഥാനത്തുനിന്നു നീക്കിയെന്നും പ്രതികരിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ സ്ഥാനം നല്‍കിയത്. ഷമ മുഹമ്മദിന് ഗോവയുടെ ചുമതല നല്‍കി.
അബിന്‍ വര്‍ക്കി യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിന് അര്‍ഹതയുള്ള വ്യക്തിയാണെന്നും ഇപ്പോഴത്തെ തീരുമാനത്തില്‍ അബിനു വിഷമമുണ്ടാകുമെന്നുമാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ദിവസങ്ങള്‍ക്കു മുന്‍പ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെകൂടി അഭിപ്രായം പരിഗണിച്ചതിനു ശേഷമായിരുന്നു തീരുമാനം എടുക്കേണ്ടിയിരുന്നത്. കഴിഞ്ഞ വര്‍ഷം പിതാവിന്റെ ഓര്‍മദിനത്തില്‍ എന്നെ അന്നുണ്ടായിരുന്ന സ്ഥാനത്തുനിന്നു നീക്കി. മാനസികമായി വളരെയധികം വിഷമമുണ്ടായി. എന്നോടു പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ രാജിവച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയില്‍ പുറത്താക്കുകയായിരുന്നു. അന്നും പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കുന്ന നിലപാടാണു ഞാന്‍ സ്വീകരിച്ചത്. അതേ നിലപാട് അബിനും എടുക്കുമെന്നാണു കരുതുന്നത്''- ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ.
കവിവിന് അംഗീകാരം ലഭിച്ചില്ലെന്നും വനിതകള്‍ അവഗണിക്കപ്പെട്ടു എന്നുമായിരുന്നു ഷമ മുഹമ്മദിന്റെ വിമര്‍ശനം. പ്രതിഷേധം ഉയര്‍ത്തിയവരെ കസേരയിട്ട് ഇരുത്തി പ്രശ്‌ന പരിഹാരത്തിനാണ് ശ്രമം നടക്കുന്നത്.
---------------
Hindusthan Samachar / Sreejith S