കെഎസ്ആർടിസി സി എം ഡി സ്ക്വാഡിൻ്റെ ഏകദിന ശില്ലശാല കെഎസ്ആർടിസി ചീഫ് ഓഫീസിൽ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഉദ്ഘാടനം നിർവ്വഹിച്ചു.
Thiruvananthapuram, 22 ഒക്റ്റോബര്‍ (H.S.) ബഹു. ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരം 26.06.2025 നാണ് കെഎസ്ആർടിസിയുടെ നിലവിലെ വിജിലൻസ് സംവിധാനം പരിഷ്ക്കരിച്ച് ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സി എം ഡി സ്ക്വാഡ് നി
KSRTC


Thiruvananthapuram, 22 ഒക്റ്റോബര്‍ (H.S.)

ബഹു. ഗതാഗത വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരം 26.06.2025 നാണ് കെഎസ്ആർടിസിയുടെ നിലവിലെ വിജിലൻസ് സംവിധാനം പരിഷ്ക്കരിച്ച് ചെയർമാൻ & മാനേജിംഗ് ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സി എം ഡി സ്ക്വാഡ് നിലവിൽ വന്നത്.

കെഎസ്ആർടിസി വിജിലൻസ് സ്ക്വാഡിൽ കാലങ്ങളായി തുടർന്നുവന്നിരുന്ന ബസ്സുകളിലെ ടിക്കറ്റ് പരിശോധനയ്ക്കു പുറമെ കെഎസ്ആർടിസിയുടെ സമസ്ത മേഖലകളിലും വ്യാപിപ്പിക്കുന്ന തരത്തിലാണ് പുതിയ 'സി എം ഡി സ്ക്വാഡിൻ്റെ' പ്രവർത്തനം വിഭാവനം ചെയ്തിട്ടുള്ളത്.

യാത്രക്കാരുടെയും പൊതുജനങ്ങളുടെയും നിർദ്ദേശങ്ങളും പരാതികളും അഭിപ്രായങ്ങളും മനസ്സിലാക്കി പരിഹരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക...

ബസുകളിലെയും ബസ് സ്റ്റേഷനുകളിലെയും ശുചിത്വം സംബന്ധിച്ച പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കുക...

ബസ്സുകളിലെ ശുചിത്വ പരിശോധന എസ് ഒ പി പ്രകാരം തന്നെയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടത്തുന്നത് എന്ന് ഉറപ്പുവരുത്തുക..

കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടുന്ന അപകടങ്ങൾ സംബന്ധിച്ചനടപടികൾ വേഗത്തിൽ പരിഹരിക്കുക. കെഎസ്ആർടിസിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന വീഴ്ച കൊണ്ടല്ലാതെ സംഭവിക്കുന്ന അപകടങ്ങളിൽ കെഎസ്ആർടിസിയെ പ്രതിചേർക്കുന്ന സാഹചര്യം ഉണ്ടാകാതിക്കുവാനുള്ള നടപടികൾ സ്വീകരിക്കുക.

ബസ്സുകളുടെ ഓഫ് റോഡ് സംബന്ധിച്ച ദൈനംദിന പരിശോധനകൾ നടത്തുക.

ബസുകളുടെ സമയനിഷ്ഠ പരിശോധിക്കുക, കോൺവോയ് ഒഴിവാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കുക.

തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ 26.06.2025 ൽ സിഎംഡി സ്ക്വാഡ് രൂപീകരിച്ച ശേഷം നാളിതുവരെ 29976 റിപ്പോർട്ടുകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. മുൻകാലങ്ങളിൽ ശരാശരി 3500 റിപ്പോർട്ടുകളാണ് ഒരു വർഷം ഉണ്ടാകാറുള്ളത്.

ഓരോ ദിവസവും സ്ക്വാഡ് യൂണിറ്റുകളിൽ നിന്നും ലഭിക്കുന്ന പരാതികൾ അതാത് ദിവസം തന്നെ പരിശോധിച്ച് ബന്ധപ്പെട്ട മെയിൻറനൻസ്, ഓപ്പറേഷൻ, അഡ്മിനിസ്ട്രേഷൻ വിഭാഗങ്ങൾക്ക് കൈമാറി അതിവേഗം പരിഹരിക്കുന്നതിനോ നടപടി എടുക്കുന്നതിനോ കഴിയുന്ന തരത്തിലാണ് സി എം ഡി സ്കോഡിൻ്റെ പ്രവർത്തനം.

ബഹു. മുഖ്യമന്ത്രിയുടെ മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയുടെ പ്രഖ്യാപിത ലക്ഷ്യമായ പ്ലാസ്റ്റിക് രഹിത ഹരിത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം കെഎസ്ആർടിസി എത്തുകയാണ്. ഇത്തരത്തിലുള്ള മാലിന്യമുക്ത പ്രവർത്തനങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിലും സി എം ഡി സ്കോഡിന്റെ പരിശോധനകളും ഇടപെടലുകളും ഏറെ ഗുണകരമായിട്ടുണ്ട്.

നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തന പദ്ധതി തയ്യാറാക്കുന്നതിനുമായാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. തുടർ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നിർവ്വഹിക്കുന്നതിലേക്ക് എല്ലാ സിഎംഡി സ്ക്വാഡ് യൂണിറ്റുകൾക്കും കമ്പ്യൂട്ടറുകളും ആവശ്യമായ വാഹന സൗകര്യവും ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ പോലീസ് ട്രെയിനിംഗ് കോളേജിൽ സ്ക്വാഡ് അംഗങ്ങൾക്ക് കൂടുതൽ പരിശീലനം നൽകുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.

കെഎസ്ആർടിസി സിഎംഡി ഡോ. പ്രമോജ് ശങ്കർ IOFS ഉദ്ഘാടനം നിർവ്വഹിച്ച ശില്പശാലയിൽ എക്സിക്യൂട്ടീവ് ഡയറക്ടർ വിജിലൻസ് ശ്രീ.എ.ഷാജി, മെക്കാനിക്കൽ എൻജിനീയർ ചീഫ് ഓഫീസ് ശ്രീ. പി.എം ദിൽഷാദ്, വെൽഫെയർ ഓഫീസർ ശ്രീ.വിനോദ് കുമാർ, വിജിലൻസ് ഓഫീസർ ശ്രീ. ഷാജു ലോറൻസ് എന്നിവരും 166 സ്ക്വാഡ് ഇൻസ്പെക്ടർമാരും പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News