ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ എസ്‌ഐടി
Pathanamthitta, 22 ഒക്റ്റോബര്‍ (H.S.) ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്‌ഐടി ദേവസ്വം ബോർഡിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലാണ് പ്രത്യേക അന്വേഷണ സംഘം നിർണായക കണ്ടെത്തലുകള്‍ സംബന്
Sabarimala


Pathanamthitta, 22 ഒക്റ്റോബര്‍ (H.S.)

ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്‌ഐടി ദേവസ്വം ബോർഡിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു.

ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ടിലാണ് പ്രത്യേക അന്വേഷണ സംഘം നിർണായക കണ്ടെത്തലുകള്‍ സംബന്ധിച്ച വ്യക്തമാക്കിയിരിക്കുന്നത്. രേഖകളില്‍ നിന്നുതന്നെ അട്ടിമറി വ്യക്തമാണെന്ന് എസ്‌ഐടി കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ പറയുന്നു. ദേവസ്വം ബോർഡ് അംഗങ്ങളും ജീവനക്കാരും ആർക്കോ വേണ്ടി പ്രവർത്തിച്ചുവെന്നും പ്രത്യേക അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു.

2019ല്‍ സ്വർണ പാളികളും കട്ടിളയും കൈമാറാൻ തീരുമാനിച്ച ദേവസ്വം മിനിട്ടുസ് ബുക്ക് എസ്‌ഐടി പിടിച്ചെടുത്തു. എസ്‌ഐടി നടത്തിയ പരിശോധനയിലാണ് നിർണായക രേഖകള്‍ കിട്ടിയത്. രേഖകള്‍ കൈമാറുന്നതില്‍ ബോർഡിന് വൈമുഖ്യമുണ്ടെന്നും നിരവധി തവണ ആവശ്യപ്പെടുമ്ബോഴാണ് രേഖകള്‍ കൈമാറുന്നതെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. കവർച്ച മറയ്ക്കാൻ ഇപ്പോഴത്തെ ബോർഡും ശ്രമിച്ചെന്ന് കോടതിയും ചൂണ്ടിക്കാട്ടി. ഇതോടെ നിലവിലെ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ഊരാക്കുടുക്കിലായി.

ശബരിമലയില്‍ 2019 ലെ സ്വർണവർച്ച മറച്ചുവയ്ക്കാനാകണം ഇക്കൊല്ലവും സ്വർണംപൂശലിനുള്ള ചുമതല സ്പോണ്‍സർ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ തന്നെ ഏല്‍പിച്ചതെന്നായിരുന്നു ഹൈക്കോടതിയുടെ നിഗമനം. ഇതോടെ സംസ്ഥാന സർക്കാരും ബോർഡും കടുത്ത പ്രതിസന്ധിയിലായി. ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും മാത്രമായി അന്വേഷണം ഒതുക്കരുതെന്നും പിന്നിലുള്ള വൻ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും കോടതി നിർദേശിച്ചതോടെ ശബരിമല സ്വർണക്കവർച്ച അന്വേഷണത്തിൻറെ ഗതി തന്നെ മാറുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News