Enter your Email Address to subscribe to our newsletters
Malappuram, 22 ഒക്റ്റോബര്‍ (H.S.)
കോട്ടക്കലില്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ആണ്‍കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടക്കല്‍ സ്വദേശി വളപ്പില്‍ ലുക്മാൻ്റെ മകൻ മിസ്ഹാബ് (8)നാണ് കടിയേറ്റേത്.
ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുട്ടിക്ക് ഉറക്കത്തിലാണ് കടിയേറ്റത്. മുൻ വാതിലൂടെ അകത്ത് കടന്ന നായ് കുട്ടിയെ കടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ വീട്ടുകാർ എത്തി നായയെ ഓടിച്ച് വിടുകയായിരുന്നു. കുട്ടിയുടെ കാലിനാണ് കടിയേറ്റത്. മിസ്ഹാബിനെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില മെച്ചപ്പെട്ടതായാണ് വിവരം.
അതേസമയം കൊല്ലം ചവറയുടെ വിവിധ മേഖലകളില്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കാല്‍നടയാത്രക്കാരും ഇരുചക്ര വാഹനയാത്രക്കാരും തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത് ഇവിടെ പതിവായിരിക്കുകയാണ്. ഇരുചക്ര വാഹനക്കാർക്ക് തെരുവ് നായ്ക്കള്‍ മരണക്കെണിയാണ് ഒരുക്കുന്നത്. നായ്ക്കള്‍ കുറുകെ ചാടി ഉണ്ടാകുന്ന അപകടങ്ങള്‍ ചെറുതല്ല. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് തിരികെ തെരുവില്‍ വിടാനുള്ള പദ്ധതി പാളിയതോടെയാണ് നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചത്. മാർക്കറ്റുകള്‍, മാലിന്യം നിറയുന്ന പാതയോരങ്ങള്‍, ഒഴിഞ്ഞ പുരയിടങ്ങള്‍ എന്നിവിടങ്ങളിലാണ് നായ ശല്യം ഏറെ രൂക്ഷമായിട്ടുള്ളത് .
---------------
Hindusthan Samachar / CHANDHU CHANDRASEKHAR