Enter your Email Address to subscribe to our newsletters
Kottayam, 22 ഒക്റ്റോബര്‍ (H.S.)
കോട്ടയത്ത് കലുങ്ക് സംവാദം കഴിഞ്ഞ് മടങ്ങിയ സുരേഷ് ഗോപിയുടെ ഓടിക്കൊണ്ടിരുന്ന വാഹനത്തിനടുത്തേക്ക് നിവേദനവുമായി എത്തിയാളെ പിടിച്ച് മാറ്റി ബിജെപി പ്രവർത്തകർ.
പള്ളിക്കത്തോട് ബസ്‌സ്റ്റാൻഡ് മൈതാനിയില്‍ രാവിലെ കലുങ്ക് സംവാദം പൂർത്തിയാക്കി മടങ്ങിവരുമ്ബോഴായിരുന്നു വാഹനം തടഞ്ഞത്. കല്ലാടംപൊയ്ക സ്വദേശി ഷാജിയാണ് വാഹനം തടഞ്ഞെതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
വാഹനം വരുമ്ബോള്‍ റോഡുവക്കില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ സുരേഷ് ഗോപി ഇരുന്ന ഭാഗത്തേക്ക് ഓടിയടുക്കുകയും തുടർന്ന് മുന്നോട്ടുനീങ്ങി വാഹനം തടയുകയുമായിരുന്നു. കൈയിലിരുന്ന ചില പേപ്പറുകള്‍ ഉയർത്തിക്കാട്ടി ഇത് സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍ ഡോർ തുറക്കാനോ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാനോ സുരഷ് ഗോപി തയ്യാറായില്ല.
ഇതിനിടെ പൈലറ്റുപോയ പൊലീസുകാരും വാഹനത്തിന് പിന്നാലെയുണ്ടായിരുന്ന ബിജെപി പ്രവർത്തകരും ഓടിയെത്തി. പ്രവർത്തകരില്‍ ഒരാള്‍ ഷാജിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. എന്നാല്‍ മറ്റുളളവരും പൊലീസുംചേർന്ന് ഇയാളെ പിടിച്ചുമാറ്റി. ഷാജിയെ വാഹനത്തിനുമുന്നില്‍ നിന്ന് മാറ്റിയതോടെ സുരേഷ് ഗോപി യാത്രതുടർന്നു. തുടർന്ന് ബിജെപി പ്രവർത്തകരും നേതാക്കളും ചേർന്ന് ഇയാളോട് കാര്യങ്ങള്‍ ചോദിച്ചുമനസിലാക്കി. കാര്യങ്ങള്‍ പറയുന്നതിനിടെ ഇയാള്‍ കരയുന്നതും ദൃശ്യങ്ങളില്‍ കാണാം.
സാമ്ബത്തിക സഹായം അഭ്യർത്ഥിച്ചാണ് ഇയാള്‍ സുരേഷ് ഗോപിയെ കാണാൻ എത്തിയതെന്നാണ് റിപ്പോർട്ട്. ഷാജിക്ക് മാനസിക പ്രശ്നമുണ്ടെന്ന സംശയവും സ്ഥലത്തുണ്ടായിരുന്ന ചിലർ പ്രകടിപ്പിച്ചു. പിന്നീട് നാട്ടുകാരും പ്രവർത്തകരും ചേർന്ന് ഓട്ടോറിക്ഷയില്‍ സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR