Enter your Email Address to subscribe to our newsletters

Palakkad, 22 ഒക്റ്റോബര്‍ (H.S.)
ശബരിമലയിലെ സ്വര്‍ണക്കൊള്ളയില്‍ ഇപ്പോഴത്തെ ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം അടിവരയിടുന്ന ഗുരുതര പരാമര്‍ശങ്ങളാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. 2019-ല്‍ വ്യാജ ചെമ്പ് പാളിയുണ്ടാക്കി ഒര്‍ജിനല്‍ ദ്വാരപാലക ശില്‍പം കോടീശ്വരന്മാര്‍ക്ക് വിറ്റതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ ഭരണസമിതി ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണ്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടെ വലിയ തട്ടിപ്പാണ് 2019-ല്‍ നടന്നതെന്ന് അറിയാമായിരുന്നിട്ടാണ് ഇപ്പോഴത്തെ ഭരണസമിതി 2025-ല്‍ ഇപ്പോഴത്തെ ഭരണസമിതിയെ ക്ഷണിച്ചു വരുത്തിയത്. സ്വര്‍ണപാളി പുറത്തുകൊണ്ടു പോകരുതെന്നും ചെന്നൈയിലെ ഏജന്‍സിയെ വിശ്വാസിക്കാനാകില്ലെന്നും ജൂലൈ 30-ന് തിരുവാഭരണം കമ്മിഷണര്‍ കത്ത് നല്‍കി.
ഓഗസ്റ്റ് എട്ടിന് ഇതേ ദേവസ്വം കമ്മിഷണര്‍ കീഴ്‌മേല്‍ മറിഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തന്നെ കൊടുത്തുവിടണമെന്നു പറഞ്ഞു. ഇപ്പോഴത്തെ ദേവസ്വം പ്രസിഡന്റ് ഇടപെട്ടാണ് തിരുവാഭരണം കമ്മിഷണറുടെ നിലാപാട് മാറ്റിച്ചതെന്നു വ്യക്തമാണ്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ 2025-ല്‍ കൊണ്ടു പോയ ദ്വാരപാലക ശില്‍പവും വില്‍ക്കുമായിരുന്നു.
ആറു കൊല്ലത്തിനിടെ 40 വര്‍ഷത്തെ വാറന്റിയുള്ള സാധനം വീണ്ടും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് വലിയൊരു കവര്‍ച്ചയ്ക്ക് വേണ്ടിയിയായിരുന്നു. ദേവസ്വം മാനുവലും ഹൈക്കോടതി വിധിയും ലംഘിച്ചാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് ദ്വാരപാലക ശില്‍പങ്ങള്‍ ഉള്‍പ്പെടെ പുറത്തേക്ക് കൊണ്ടു പോയത്. വലിയൊരു സ്വര്‍ണ കവര്‍ച്ചയാണ് ശബരിമലയില്‍ നടന്നതെന്നാണ് ഹൈക്കോടതി വിധി അടിവരയിട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴത്തെ ദേവസ്വം മന്ത്രിക്കും ബോര്‍ഡിനും ഇതില്‍ പങ്കുണ്ടെന്നു വ്യക്തമാണ്. അതുകൊണ്ട് അടിയന്തരമായി ദേവസ്വം മന്ത്രി രാജി വയ്ക്കണം. ദേവസ്വം ബോര്‍ഡിനെ ചവിട്ടി പുറത്താക്കണം.
ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ കത്തിനെ മറികടന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വീണ്ടും ഇടപെട്ടത് കക്കാന്‍ വേണ്ടിയാണ്. ഉദ്യോഗസ്ഥരാണ് കുറ്റക്കാരെങ്കില്‍ എന്തിനാണ് ദേവസ്വം പ്രസിഡന്റ്? ദേവസ്വം പ്രസിഡന്റ് ഇടപെട്ടിട്ടാണ് കമ്മിഷണര്‍ ഒരാഴ്ചയ്ക്കിടെ നിലപാട് മാറ്റിയതെന്നാണ് ഹൈക്കോടതി കണ്ടെത്തിയിരിക്കുന്നത്.
ജൂലൈ 30-ന് പറഞ്ഞ അഭിപ്രായം ഏഴു ദിവസം കഴിഞ്ഞപ്പോള്‍ ദേവസ്വം കമ്മിഷണര്‍ മാറ്റി. ദേവസ്വം പ്രസിഡന്റിനും ഭരണസമിതി അംഗങ്ങള്‍ക്കും പങ്കുണ്ട്. ദേവസ്വം കമ്മിഷണറുടെ അഭിപ്രായത്തെ പോലും മറികടന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയ കൊണ്ടുവരാന്‍ ദേവസ്വം പ്രസിഡന്റ് തീരുമാനം എടുക്കുകയായിരുന്നു.
ദേവസ്വം പ്രസിഡന്റ് ഇടപെട്ടാണ് നിലപാട് മാറ്റിയതെന്ന് ഓഗസ്റ്റ് 21-ലെ തിരുവാഭരണം കമ്മിഷണറുടെ കത്തിലുണ്ട്. ഇതൊന്നും കണ്ടില്ലെന്ന് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന് പറയാനാകുമോ?
ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രതിയാകേണ്ട ആളാണ്. കള്ളന്മാര്‍ ആരെങ്കിലും ഞാന്‍ പ്രതിയാണെന്ന് പറയുമോ? ഒരു രേഖയും ഇല്ലെന്ന് കോടതി കൃത്യമായി പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷം പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനവും ശരിയായിരുന്നെന്നാണ് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായിരിക്കുന്നത്.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ കതകും കട്ടിളയും ദ്വാരപാലക ശില്‍പവും കോടീശ്വരന് വിറ്റവര്‍ അയ്യപ്പന്റെ തങ്ക വിഗ്രഹവും അടിച്ചുമാറ്റിയേനെ.
ആരോഗ്യ മേഖലയിലെ കേന്ദ്ര പദ്ധതി വിഹിതം രണ്ടു വര്‍ഷം വാങ്ങിയില്ല. കേന്ദ്ര സര്‍ക്കാരിന്റെ പേര് എഴുതാന്‍ വേറെ ആളെ നോക്കിയാല്‍ മതിയെന്നാണ് പറഞ്ഞത്. എന്നിട്ട് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ആരോഗ്യമന്ത്രി കേന്ദ്ര ഫണ്ട് വാങ്ങി എല്ലാ ആശുപത്രികളുടെ മുകളിലും കേന്ദ്ര സര്‍ക്കാരിന്റെ പേരെഴുതി വച്ചു.
പി.എം ശ്രീ നടക്കില്ലെന്നു പറഞ്ഞപ്പോഴും ആര്‍.എസ്.എസ് വിരുദ്ധ തീരുമാനമെന്നു പറഞ്ഞ് സഖാക്കന്മാരെല്ലാം കയ്യടിച്ചു. ഇപ്പോള്‍ പദ്ധതിയില്‍ ചേരണമെന്ന് സി.പി.എം ഒറ്റയ്ക്കാണ് തീരുമാനം എടുത്തിരിക്കുന്നത്. പണം വാങ്ങരുതെന്ന് സി.പി.ഐ ഇന്നും പറഞ്ഞിട്ടുണ്ട്. ആദ്യം സി.പി.എമ്മും സി.പി.ഐയും തമ്മില്‍ സെറ്റില്‍ ചെയ്യട്ടെ.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ എത്തിയ ശേഷം പണം സ്വീകരിച്ചിട്ടില്ല. കര്‍ണാടകത്തില്‍ ബി.ജെ.പി സര്‍ക്കാരും തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു സര്‍ക്കാരും കേന്ദ്രത്തിന്റെ ധനസഹായം സ്വീകരിച്ചിട്ടുണ്ട്.
ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയ അടിച്ചേല്‍പ്പിക്കാനുള്ള അജണ്ട പി.എം ശ്രീ പദ്ധയിലുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് അത്തരം വ്യവസ്ഥകള്‍ ഒഴിവാക്കി കേന്ദ്ര ഫണ്ട് സ്വീകരിച്ചാല്‍ പ്രതിപക്ഷത്തിന് ഒരു എതിര്‍പ്പുമില്ല. കേന്ദ്രത്തിന്റെ പണം മോദിയുടെ കുടുംബത്തിന്റെ പണമല്ലല്ലോ.
പക്ഷെ പണത്തിനൊപ്പം ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്ന നിബന്ധനകള്‍ സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍ എല്‍.ഡി.എഫിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല. ഏത് സി.പി.ഐ എന്നാണ് എം.വി ഗോവിന്ദന്‍ ചോദിച്ചത്. ഈ നാണക്കേടും സഹിച്ച് അവിടെ നില്‍ക്കണമോയെന്ന് സി.പി.ഐയാണ് തീരുമാനിക്കേണ്ടത്.
എല്‍.ഡി.എഫിലെ ഒരു ഘടകകക്ഷികളുമായും യു.ഡി.എഫ് ഇപ്പോള്‍ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കാം. എല്‍.ഡി.എഫിലെയും എന്‍.ഡി.എയിലെയും ഘടകകക്ഷികളായ ചിലര്‍ യു.ഡി.എഫില്‍ ചേരാന്‍ നില്‍ക്കുകയാണ്. അതെല്ലാം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR