Enter your Email Address to subscribe to our newsletters
Kochi, 22 ഒക്റ്റോബര്‍ (H.S.)
വെണ്ടുരുത്തി റെയില്‍വേ പാലത്തിനു താഴെ പില്ലറില്‍ കിടന്നുറങ്ങുകയായിരുന്ന ആളെ സാഹസികമായി രക്ഷപെടുത്തി ഫയർഫോഴ്‌സ് സംഘം.
കായലിലേക്ക് വീഴാവുന്ന രീതിയില്‍ കിടന്നിരുന്ന ആളെയാണ് ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷിച്ചത്. കന്യാകുമാരി സ്വദേശി പി.എഫ്. ഷാജി (59) യെയാണ് അഗ്നിരക്ഷാ സേന സാഹസികമായി രക്ഷപെടുത്തിയത്. ഫയർഫോഴ്‌സ് എത്തുമ്ബോള്‍ റെയില്‍വേ പാലത്തിലെ ആറാംനമ്ബര്‍ പില്ലറിനു താഴെ അവശനിലയില്‍ കിടക്കുന്ന ഷാജിയെയാണ് കണ്ടത്.
ചൊവ്വാഴ്ച രാവിലെ 10.50-നാണ് പാലത്തിലെ ആറാംനമ്ബര്‍ പില്ലറിനു താഴെ ഒരാള്‍ അവശനിലയില്‍ കിടക്കുന്ന വിവരം പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തിയത്. ഉടന്‍ പോലീസ് ഉദ്യോഗസ്ഥര്‍ അവിടെ എത്തി. എന്നാല്‍, റെയില്‍പ്പാലത്തിന്റെ തൂണിലെ ഇടുങ്ങിയ സ്ഥലത്ത് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു.
വിവരമറിഞ്ഞ് മട്ടാഞ്ചേരി, ക്ലബ് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള ഫയർഫോഴ്‌സ് സംഘമെത്തുകയും വടംകെട്ടി റെയില്‍വേ പാലത്തിന്റെ താഴെയിറങ്ങി. വലയില്‍ ഇരുത്തി റോപ്പിലൂടെ വലിച്ച് വയോധികനെ പാലത്തിനുമുകളില്‍ എത്തിക്കുകയും ചെയ്തു. അരമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് വയോധികനെ രക്ഷപെടുത്തിയത്. തുടർന്ന് ഇദ്ദഹത്തെ ആംബുലൻസില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് ബന്ധുക്കള്‍ ആരും തന്നെയില്ലെന്നാണ് വിവരം. തിങ്കളാഴ്ച രാത്രിയാണ് ഇയാള്‍ പില്ലറില്‍ കയറിയതെന്നാണ് വിവരം. ഒന്ന് തിരിഞ്ഞ് കിടന്നാല്‍ ഒരു പക്ഷെ കായലിലേക്ക് വീഴാവുന്ന തരത്തിലായിരുന്നു വയോധികൻ കിടന്നിരുന്നതിന് രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR