ബീഹാർ തെരഞ്ഞെടുപ്പ് 2025: മഹാഗത്ബന്ധൻ ഇന്ന് സംയുക്ത പത്രസമ്മേളനം നടത്തും
Patna:, 22 ഒക്റ്റോബര്‍ (H.S.) പട്ന: ബിഹാറിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട്, രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, വികാസ്ശീല്‍ ഇൻസാൻ പാർട്ടി (വിഐപി), ഇടതുപക്ഷ പാർട്ടികൾ എന്നിവ ഉൾപ്പെടുന്
ബീഹാർ തെരഞ്ഞെടുപ്പ് 2025: മഹാഗത്ബന്ധൻ ഇന്ന് സംയുക്ത പത്രസമ്മേളനം നടത്തും


Patna:, 22 ഒക്റ്റോബര്‍ (H.S.)

പട്ന: ബിഹാറിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട്, രാഷ്ട്രീയ ജനതാദൾ (ആർജെഡി), കോൺഗ്രസ്, വികാസ്ശീല്‍ ഇൻസാൻ പാർട്ടി (വിഐപി), ഇടതുപക്ഷ പാർട്ടികൾ എന്നിവ ഉൾപ്പെടുന്ന മഹാഗത്ബന്ധൻ എന്ന സഖ്യം ബുധനാഴ്ച സംയുക്ത പത്രസമ്മേളനം നടത്തും.

നിലവിൽ സീറ്റ് വിഭജന കരാറിന് അന്തിമരൂപം നൽകാൻ മഹാഗത്ബന്ധന് കഴിഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുന്നണിക്കുള്ളിൽ തന്നെ അസ്വാരസ്യങ്ങളായി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് കൂടാതെ സഖ്യ അംഗങ്ങൾ കുറഞ്ഞത് 12 സീറ്റുകളിൽ പരസ്പരം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ ഇന്ന് നടക്കാനിരിക്കുന്ന പത്രസമ്മേളനം വളരെ നിർണ്ണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം, ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാർ എന്നിവരുൾപ്പെടെയുള്ള ഉന്നത നേതാക്കളെ പ്രചാരണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഒക്ടോബർ 24 മുതൽ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി റാലികളെ അഭിസംബോധന ചെയ്യും.

മഹാസഖ്യത്തിന്റെ പത്രസമ്മേളനത്തിൽ ജെഎംഎം പങ്കെടുക്കില്ല: കോൺഗ്രസ് നേതാവ്

അതേസമയം ബുധനാഴ്ച നടക്കുന്ന മഹാസഖ്യത്തിന്റെ പത്രസമ്മേളനത്തിൽ ജെഎംഎം പങ്കെടുക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാകേഷ് സിൻഹ പറഞ്ഞു.

സഖ്യത്തിന്റെ സംയുക്ത പത്രസമ്മേളനമായതിനാൽ, ഏത് പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു... ജെഎംഎം പത്രസമ്മേളനത്തിൽ പങ്കെടുക്കില്ല, പക്ഷേ മഹാസഖ്യത്തിന് അനുകൂലമായി പ്രചാരണം നടത്താൻ ജെഎംഎം മുഖ്യമന്ത്രി തീർച്ചയായും ബീഹാറിലേക്ക് പോകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു... കോൺഗ്രസ് എപ്പോഴും സഖ്യത്തിനായി ത്യാഗങ്ങൾ ചെയ്തിട്ടുണ്ട്... അതിനാൽ സഖ്യത്തെ പിന്തുണയ്ക്കുന്നില്ലെന്ന് ആരെങ്കിലും ഞങ്ങളെ കുറ്റപ്പെടുത്തിയാൽ അത് തെറ്റാണ്, അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Roshith K


Latest News