Enter your Email Address to subscribe to our newsletters
Kerala, 22 ഒക്റ്റോബര്‍ (H.S.)
കോട്ടയം: ക്രൈസ്തവ സമുദായത്തോട് രാഷ്ട്രീയപാര്‍ട്ടികള്‍ അനീതി കാണിക്കുന്നുവെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. അനീതി തിരിച്ചറിയാനും തിരിച്ചു കുത്താനും കത്തോലിക്ക സഭയ്ക്ക് അറിയാമെന്നും മാര്‍ റാഫേല്‍ തട്ടിലില്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് കൊടുത്തിട്ടും ഞങ്ങളെ പരിഗണിക്കാന്‍ സന്‍മനസ് കാണിക്കാത്ത രാഷ്ട്രീയ കക്ഷികളെ തിരിച്ചറിയാനുള്ള ബുദ്ധിയൊക്കെ ഞങ്ങള്‍ക്കുണ്ട്. അത് കാണിക്കേണ്ട ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പരീക്ഷണ ശാലയിലേക്ക് നമ്മള്‍ അടുക്കുകയാണ്.
സമൂഹത്തോടും സമുദായത്തോടും രാഷ്ട്രീയ കക്ഷികള്‍ കാണിക്കുന്ന അസാമാന്യമായിട്ടുള്ള, അനീതി നിറഞ്ഞ അവഗണനയെ തിരിച്ചറിയാനും അതിനെ തിരിച്ച് കുത്താനുമുള്ള ബോധമൊക്കെ ഞങ്ങള്‍ക്കമുണ്ട് – അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ കക്ഷിക്കും വോട്ടുചെയ്യണമെന്ന് പറഞ്ഞ് സമ്മര്‍ദം ചെലുത്തുന്ന പതിവ് സഭയ്ക്ക് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് യാത്രയില്‍ പാലായില്‍ ആയിരുന്നു പ്രസംഗം.
2024 ജനുവരിയിൽ തിരഞ്ഞെടുക്കപ്പെട്ട സീറോ-മലബാർ സഭയുടെ ഇപ്പോഴത്തെ മേജർ ആർച്ച് ബിഷപ്പാണ് മാർ റാഫേൽ തട്ടിൽ. 1956 ഏപ്രിൽ 21 ന് കേരളത്തിലെ തൃശൂരിൽ ജനിച്ച അദ്ദേഹം 1980 ൽ പുരോഹിതനായി അഭിഷിക്തനായി. മേജർ ആർച്ച് ബിഷപ്പാകുന്നതിന് മുമ്പ്, ഷംഷാബാദിന്റെ ബിഷപ്പായി സേവനമനുഷ്ഠിച്ച അദ്ദേഹം അസിസ്റ്റന്റ് വികാരി, വൈസ് ചാൻസലർ എന്നിവയുൾപ്പെടെ സഭയ്ക്കുള്ളിൽ വിവിധ പദവികൾ വഹിച്ചു. തകർക്കപ്പെടുകയും നൽകപ്പെടുകയും ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ മുദ്രാവാക്യം.
---------------
Hindusthan Samachar / Roshith K