Enter your Email Address to subscribe to our newsletters

Kerala, 23 ഒക്റ്റോബര്‍ (H.S.)
പാലക്കാട്: പുലിയെ ഭയന്ന് അടച്ചിട്ട മുള്ളി ട്രൈബൽ ജിഎൽപി സ്കൂൾ നാളെ തുറക്കും. വന്യജീവി ശല്യം തടയുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കും എന്ന വനംവകുപ്പിന്റെ ഉറപ്പിലാണ് സ്കൂൾ നാളെ തുറക്കുന്നത്. പുലിയെ പിടികൂടാനുള്ള കൂടും, സ്കൂൾ പരിസരത്ത് പ്രത്യേക കമ്പിവേലിയും, ക്യാമറയും സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ അധികൃതർ വനംമന്ത്രിക്ക് കത്ത് നൽകി.
സബ് കളക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിലും വിഷയം അവതരിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ പ്രതികരിച്ചു. അറുപതോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിന് അരികിൽ കഴിഞ്ഞദിവസം പുലിയെത്തിയിരുന്നു. രക്ഷിതാക്കളുടെ ആശങ്ക പരിഗണിച്ചാണ് സ്കൂളിന് അധികൃതർ അവധി പ്രഖ്യാപിച്ചത്.
---------------
Hindusthan Samachar / Roshith K