കാലാവസ്ഥ മോശം; ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള ഉരുക്കളുടെ യാത്ര പ്രതിസന്ധിയിൽ
Beypur, 23 ഒക്റ്റോബര്‍ (H.S.) ബേപ്പൂർ∙ ആഴക്കടലിൽ അസാധാരണമായ കാറ്റും തിരയിളക്കവും അനുഭവപ്പെടുന്നതിനാൽ ബേപ്പൂരിൽ നിന്നു ലക്ഷദ്വീപിലേക്കുള്ള ഉരുക്കളുടെ യാത്ര പ്രതിസന്ധിയിൽ. പ്രതികൂല കാലാവസ്ഥയിൽ യാത്ര പോകാനാകാതെ ചരക്കു കയറ്റിയ 8 ഉരുക്കൾ തുറമുഖത്ത് കുട
കാലാവസ്ഥ മോശം; ബേപ്പൂരിൽ നിന്നും ലക്ഷദ്വീപിലേക്കുള്ള ഉരുക്കളുടെ യാത്ര പ്രതിസന്ധിയിൽ


Beypur, 23 ഒക്റ്റോബര്‍ (H.S.)

ബേപ്പൂർ∙ ആഴക്കടലിൽ അസാധാരണമായ കാറ്റും തിരയിളക്കവും അനുഭവപ്പെടുന്നതിനാൽ ബേപ്പൂരിൽ നിന്നു ലക്ഷദ്വീപിലേക്കുള്ള ഉരുക്കളുടെ യാത്ര പ്രതിസന്ധിയിൽ. പ്രതികൂല കാലാവസ്ഥയിൽ യാത്ര പോകാനാകാതെ ചരക്കു കയറ്റിയ 8 ഉരുക്കൾ തുറമുഖത്ത് കുടുങ്ങി. 16ന് പോകേണ്ടിയിരുന്ന യാനങ്ങൾക്ക് ഇന്നലെയും തീരം വിടാനായില്ല.

പതിവിനു വിപരീതമായ കാറ്റ് അനുഭവപ്പെടുന്നതിനാൽ ചരക്കുമായി ഉരുക്കൾ ഓടിച്ചു പോകാനാകില്ലെന്നു തണ്ടേൽമാർ(സ്രാങ്ക്) പറഞ്ഞു. ദ്വീപിലേക്കു വേണ്ട ഭക്ഷ്യവസ്തുക്കൾ, പലചരക്ക്, മെറ്റൽ, എംസാൻഡ്, ഹോളോബ്രിക്സ്, സിമന്റ്, സ്റ്റീൽ എന്നിങ്ങനെ ഓരോ ഉരുക്കളിലും 300 ടണ്ണോളം ചരക്കുകളുണ്ട്.അപകട സാധ്യത നിലനിൽക്കുന്നതിനാൽ കാലാവസ്ഥ അനുകൂലമായാൽ മാത്രമേ യാനങ്ങൾ പുറപ്പെടൂ. ഇനിയും 3 ദിവസം കൂടി കാലാവസ്ഥ മുന്നറിയിപ്പുണ്ട്.

15ന് കവരത്തി ദ്വീപിലേക്ക് സുബൈദ ഉരുവാണ് ഒടുവിൽ ബേപ്പൂരിൽ നിന്നു പോയത്. പുറംകടലിലെ കാലാവസ്ഥാ മാറ്റം ബേപ്പൂർക്കുള്ള ഉരുക്കളുടെ വരവിനെയും ബാധിച്ചിട്ടുണ്ട്. ലക്ഷദ്വീപിൽ നിന്നു ദീപദർശൻ എന്ന കാലിയായ ഉരുവാണ് അവസാനമായി ഇവിടെ എത്തിയത്. ചരക്കു കയറ്റാനും ഇറക്കാനുമായി 3 ഉരുക്കൾ ഇപ്പോൾ തുറമുഖത്തുണ്ട്. ബേപ്പൂരിൽ എത്തിയവ ചരക്കിറക്കി പുതിയത് കയറ്റുന്നുണ്ടെങ്കിലും എന്നു പുറപ്പെടാനാകും എന്നതിൽ യാതൊരു നിശ്ചയവുമില്ല. കടൽക്കാറ്റ് കുറഞ്ഞ് കാലാവസ്ഥ അനുകൂലമായാൽ ഉടൻ പുറപ്പെടാനാകുമെന്ന പ്രതീക്ഷയിലാണ് ഉരുക്കളിലെ തൊഴിലാളികൾ.

ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള ചരക്ക് പ്രധാനമായും അവശ്യവസ്തുക്കളാണ്, കാർഗോ ബാർജുകൾ, കപ്പലുകൾ തുടങ്ങിയ കപ്പലുകൾ വഴിയാണ് കൊണ്ടുപോകുന്നത്, പ്രതിവർഷം ശരാശരി 1.25 ലക്ഷം ടൺ കൈകാര്യം ചെയ്യുന്നു. ദ്വീപുകളുടെ വിതരണ ശൃംഖലയ്ക്ക് ചരക്ക് പ്രവർത്തനങ്ങൾ നിർണായകമാണ്, ലക്ഷദ്വീപ് ഭരണകൂടവും അതിന്റെ ലോജിസ്റ്റിക്സിൽ പങ്കാളിയാണ്.

ചരക്ക് ഗതാഗതത്തിന്റെ പ്രധാന വശങ്ങൾ

ചരക്ക് തരം: ഇന്ധനം (HSD/ലൂബ് ഓയിൽ), പാക്കേജുചെയ്ത വസ്തുക്കൾ, ദ്വീപുകൾക്ക് ആവശ്യമായ മറ്റ് അവശ്യവസ്തുക്കൾ എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന സാധനങ്ങൾ ചരക്കിൽ ഉൾപ്പെടുന്നു.

ഗതാഗത കപ്പലുകൾ: ചരക്ക് ബാർജുകളും സ്വകാര്യ കപ്പലുകളും ഉൾപ്പെടെ വിവിധതരം കടൽ കപ്പലുകൾ ഉപയോഗിച്ചാണ് ചരക്ക് കൊണ്ടുപോകുന്നത്.

കൈകാര്യം ചെയ്യലും ലോജിസ്റ്റിക്സും: ബേപ്പൂരിൽ ഈ സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിനും കൊണ്ടുപോകുന്നതിനും കയറ്റുന്നതിനും ഇറക്കുന്നതിനും ലക്ഷദ്വീപ് ഭരണകൂടം ഉത്തരവാദിയാണ്.

വാർഷിക അളവ്: ഏകദേശം 1.25 ലക്ഷം ടൺ വാർഷിക ത്രൂപുട്ട് ഉള്ള ലക്ഷദ്വീപിനായി ബേപ്പൂർ തുറമുഖം ഗണ്യമായ അളവിൽ ചരക്ക് കൈകാര്യം ചെയ്യുന്നു.

പ്രവർത്തന തുടർച്ച: തടസ്സങ്ങൾക്കിടയിലും ബേപ്പൂരിനും ലക്ഷദ്വീപിനും ഇടയിലുള്ള ചരക്ക് നീക്കങ്ങൾ തുടരുന്നത് ഈ റൂട്ടിന്റെ അനിവാര്യ സ്വഭാവം എടുത്തുകാണിക്കുന്നു.

---------------

Hindusthan Samachar / Roshith K


Latest News