കണ്ണൂർ കോർപറേഷൻ പരിധിയിൽ പൊട്ടിത്തകർന്ന് റോഡുകൾ;
Kannur, 23 ഒക്റ്റോബര്‍ (H.S.) കണ്ണൂർ∙ കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭൂരിഭാഗം റോഡുകളും തകർന്നതോടെ യാത്രാക്ലേശവും സഹിച്ച് ജനം. വാഹനയാത്ര പൂർണമായും നിലയ്ക്കുന്ന സ്ഥിതിയാണ് മിക്കയിടത്തും. കണ്ണൂർ നഗരത്തിലേത് ഉൾപ്പെടെ റോഡുകൾ തകർന്നിട്ട് നാളേറെയായി. രണ്ട് വ
കണ്ണൂർ കോർപറേഷൻ പരിധിയിൽ പൊട്ടിത്തകർന്ന് റോഡുകൾ;


Kannur, 23 ഒക്റ്റോബര്‍ (H.S.)

കണ്ണൂർ∙ കണ്ണൂർ കോർപറേഷൻ പരിധിയിൽ ഭൂരിഭാഗം റോഡുകളും തകർന്നതോടെ യാത്രാക്ലേശവും സഹിച്ച് ജനം. വാഹനയാത്ര പൂർണമായും നിലയ്ക്കുന്ന സ്ഥിതിയാണ് മിക്കയിടത്തും. കണ്ണൂർ നഗരത്തിലേത് ഉൾപ്പെടെ റോഡുകൾ തകർന്നിട്ട് നാളേറെയായി. രണ്ട് വർഷത്തിലേറെയായി തകർന്ന റോഡും കണ്ണൂർ കോർപറേഷനിലുണ്ട്. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർക്ക് കുലുക്കവുമില്ലെന്നു നാട്ടുകാർ പരാതിപ്പെടുന്നു.

കക്കാട് –ശാദുലിപ്പള്ളി റോഡ്

കക്കാട് –ശാദുലിപ്പള്ളി റോഡ് തകർന്നിട്ട് രണ്ട് വർഷത്തിലേറെയായി. റോഡിൽ നിറയെ കുഴികൾ മാത്രമേ കാണാനുള്ളൂ. ഓട്ടോറിക്ഷകൾക്കും ഇരുചക്രവാഹനങ്ങൾക്കും കടന്നുപോകാൻ നന്നേ പ്രയാസമാണ്. വാഹനങ്ങൾക്ക് കടന്നു പോകാനാകാത്ത വിധമാണ് റോഡിന്റെ തകർച്ച. ഇതുവഴി പോകുന്ന വാഹനങ്ങൾ മറിഞ്ഞ് വീഴുന്ന സ്ഥിതിയുമുണ്ട്.

പാറക്കണ്ടി – മഞ്ചപ്പാലം റോഡ്

കണ്ണൂർ∙പാറക്കണ്ടി മുതൽ മഞ്ചപ്പാലം വരെയുള്ള റോഡ് തകർന്നിട്ട് കാലമേറെയായി. റോഡ് ടാറിങ് ചെയ്യുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ടും. തകർന്ന റോഡിലൂടെയുള്ള യാത്ര ദുരിതമായതോടെ ജനം പെരുവഴിയിലാണ്. പറഞ്ഞുമടുത്ത പാറക്കണ്ടിയിലെ ജനം ഇന്നലെ പ്രത്യക്ഷ സമരത്തിന് തുടക്കം കുറിച്ചു.

പാറക്കണ്ടി കാരുണ്യ റസിഡന്റ്സ് അസോസിയേഷനും വ്യാപാരി വ്യവസായികളും നാട്ടുകാരും സംയുക്തമായി ധർണ നടത്തി. കെ.സി.ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് എസ്.കെ.മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി.മുരളീകൃഷ്ണൻ, പി.പി.അബ്ദുസലാം, ടി.വി.രഘുരാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

കണ്ണൂർ നഗരത്തിലെ റോഡുകളിൽ ഗതാഗതക്കുരുക്കും, നിർമ്മാണ പ്രവർത്തനങ്ങളും ഉയർന്ന ഗതാഗത വ്യാപ്തിയും മൂലം ഗതാഗതക്കുരുക്കും, തകർച്ചയും പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങളുണ്ട്. 2025 ന്റെ തുടക്കത്തിൽ പെയ്ത കനത്ത മഴ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി, ചില പ്രദേശങ്ങളിൽ കുഴികളും വെള്ളക്കെട്ടും ഉണ്ടായി.

പൊതു റോഡുകളുടെ അവസ്ഥയും പ്രധാന പ്രശ്നങ്ങളും

കനത്ത ഗതാഗതക്കുരുക്ക്: റോഡുകളുടെ ശേഷിയും വാഹനങ്ങളുടെ എണ്ണവും തമ്മിലുള്ള പൊരുത്തക്കേട് കാരണം, കണ്ണൂരിലെ പ്രധാന റോഡുകളിൽ വാരാന്ത്യങ്ങളിൽ പോലും കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.

നടന്നുകൊണ്ടിരിക്കുന്ന നിർമ്മാണം: കണ്ണൂർ സിറ്റി റോഡ് മെച്ചപ്പെടുത്തൽ പദ്ധതിയും ദേശീയ പാത (എൻ‌എച്ച് -66) വീതി കൂട്ടലും ഉൾപ്പെടെ നിരവധി പ്രധാന റോഡ് പദ്ധതികൾ പുരോഗമിക്കുന്നു. ഇത് വഴിതിരിച്ചുവിടലിന് കാരണമാകുകയും നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

തകർന്ന റോഡുകൾ: ചില പ്രദേശങ്ങളിൽ, വാഹനങ്ങൾക്ക്, പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള കുഴികൾ നിറഞ്ഞ റോഡുകളിൽ താമസക്കാർ പ്രതിഷേധിച്ചു.

വെല്ലുവിളി നിറഞ്ഞ പ്രാദേശിക റൂട്ടുകൾ: പഴയങ്ങാടി-കണ്ണൂർ സെക്ഷൻ പോലുള്ള നഗര കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ചില ഹൈവേ ഇതര റൂട്ടുകൾ, വേഗത കുറഞ്ഞതും കുണ്ടും കുഴിയും ഉള്ളതായി അറിയപ്പെടുന്നു.

---------------

Hindusthan Samachar / Roshith K


Latest News