Enter your Email Address to subscribe to our newsletters

Kerala, 23 ഒക്റ്റോബര്‍ (H.S.)
കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് & ആർട്സ് ഇൻസ്റ്റിട്യൂട്ടിന്റെ അടിസ്‌ഥാന വികസന വികസനത്തിന് 26,58,53,104 രൂപയുടെ പ്രൊപോസൽ ക്യാബിനറ്റ് അംഗീകാരമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അറിയിച്ചു.
കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി പരിഗണിക്കാൻ തീരുമാനിച്ചിട്ടുള്ള പ്രൊപ്പോസലിൽ സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മാണം,ഷൂട്ടിങ് ആവശ്യമുള്ള തൊറാഫ ഫ്ലോർ നിർമ്മാണം, ആംഫി തീയറ്റർ നിർമ്മാണം, നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ, ഭിന്നശേഷി സൗഹൃദ സംവിധാനങ്ങൾ, മഴവെള്ളകൊയ്ത്തിനുള്ള സംവിധാനം, സൗരോർജ്ജ പ്ലാന്റിന്റെയും വഴിവിളക്കുകളുടെയും സ്ഥാപനം, സെൻട്രലൈസ്ഡ് സ്റ്റോർ, ബയോഗ്യാസ് പ്ലാന്റ്, മ്യൂസിക് സ്റ്റുഡിയോ, പുതിയ ഷൂട്ടിംഗ് ഫ്ലോറിനായുള്ള സ്ഥലം വാങ്ങൽ എന്നിവ ഉൾപ്പെടുന്നു- മന്ത്രി ആർ. ബിന്ദു പറഞ്ഞു.
---------------
Hindusthan Samachar / Sreejith S