Enter your Email Address to subscribe to our newsletters

Kozhikkode, 23 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട് ഗവ.ഡെന്റല്‍ കോളജ് ഹോസ്റ്റലില്‍ ആത്മഹത്യശ്രമം. ഡെന്റല്‍ പിജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി അതീവ ഗുരുതരാവസ്ഥയില്‍. എംഡിഎസ് ഒന്നാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥിനി മലപ്പുറം സ്വദേശിയാണ്.
ഹോസ്റ്റലില്‍ നിന്നു ക്ലാസിലേക്ക് പോയ സഹപാഠികള്‍ കൂട്ടുകാരിയെ കാണാതെ അന്വേഷിച്ചപ്പോഴാണ് ഹോസ്റ്റല്‍ മുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡിസിന്‍ ഐസിയുവിലെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കഴിഞ്ഞവര്‍ഷത്തെ അഖിലേന്ത്യാ ഡെന്റല്‍ പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയിരുന്നു. ഈയിടെയാണ് വിവാഹിതയായത്. ഭാര്യയും ഭര്‍ത്താവും കോഴിക്കോട് ഡെന്റല്‍ കോളജിലാണ് ബിഡിഎസിന് പഠിച്ചിരുന്നത്.
---------------
Hindusthan Samachar / Sreejith S