Enter your Email Address to subscribe to our newsletters

palakkad, 23 ഒക്റ്റോബര്‍ (H.S.)
പതിനാറു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും ആണ്‍സുഹൃത്തിനും ജീവപര്യന്തം ശിക്ഷ. പട്ടാമ്പി പോക്‌സോ കോടതി ജഡ്ജി ദിനേശന്‍ പിള്ളയാണ് ശിക്ഷ വിധിച്ചത്. 2 ലക്ഷം രൂപ ഇരയ്ക്ക് നല്‍കണം. കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് കൊപ്പം പൊലീസ് ഇന്‍സ്‌പെക്ടറായിരുന്ന എം.ബി.രാജേഷാണ്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാര്‍, അഡ്വ.സന്ദീപ് എന്നിവര്‍ ഹാജരായി. കേസില്‍ 26 സാക്ഷികളെ വിസ്തരിച്ചു. 52 രേഖകള്‍ ഹാജരാക്കി.
ഗുരുതരമായി ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് കോടതി വിധി. കൗണ്‍സിലിങ്ങിനിടെയാണ് ആറു വയസുമുതല്‍ പീഡനത്തിനിരയായെന്ന് കുട്ടി വെളിപ്പെടുത്തിയത്. സ്വന്തം മകളെ ലൈംഗിക ചൂഷണത്തിനായി ആണ്‍സുഹൃത്തിന് വിട്ടു നല്‍കിയതിനാണ് അമ്മക്കെതിരെ കേസ് എടുത്തിരുന്നത്. മൊഴിയുടെ അടിസ്ഥാനത്തില്‍ 2022 ല്‍ കൊപ്പം പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
---------------
Hindusthan Samachar / Sreejith S