Enter your Email Address to subscribe to our newsletters

Thiruvanathapuram, 23 ഒക്റ്റോബര്‍ (H.S.)
ഒടുവില്‍ പിഎം ശ്രീയുടെ ഭാഗമായി കേരളവും. എല്‍ഡിഎഫിലെ എതിര്‍പ്പുകള്‍ മറികടന്നാണ് പി.എം.ശ്രീ സ്‌കൂള്‍ പദ്ധതിയില്‍ ഒപ്പുവെച്ചത്. രളം. ആര്‍എസ്എസ് അജന്‍ഡയാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ പദ്ധതിയെ എതിര്‍ത്തിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും സിപിഐ മന്ത്രിമാര്‍ ഇതിനെ എതിര്‍ത്തു. ഇന്ന് സംസ്ഥാന കൗണ്‍സില്‍ ചേര്‍ന്നും പദ്ധതി വേണ്ട എന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍ ഈ എതിര്‍പ്പൊന്നും സര്‍ക്കാര്‍ കണക്കിലെടുത്തില്ല.
വിദ്യാഭ്യാസ സെക്രട്ടറിയാണ് കരാറില്‍ ഒപ്പുവെച്ചത്. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞുവെച്ച ഫണ്ട് കേരളത്തിന് ലഭ്യമാകും. 1500 കോടിയോളം രൂപ ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിപിഐയുടെ എതിര്‍പ്പ് അവഗണിക്കില്ലെന്നും വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി അറിയിച്ചത്.
എന്നാല്‍ മന്ത്രിസഭയെയും എല്‍ഡിഎഫിനെയും മറികടന്നാണ് ദേശീയ വിദ്യാഭ്യാസ നയ (എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎം-ശ്രീ സ്‌കൂള്‍ കേരളം നടപ്പാക്കാന്‍ പോകുന്നത്. കേന്ദ്രഫണ്ട് ലഭിക്കാന്‍ പിഎം-ശ്രീ നടപ്പാക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണ് സിപിഎമ്മും വിദ്യാഭ്യാസ മന്ത്രി മന്ത്രി വി. ശിവന്‍കുട്ടിയും വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതംവാങ്ങി, പിഎം-ശ്രീ നടപ്പാക്കാനുള്ള നടപടികളെടുക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി 'മാതൃഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. ഇതോടെയാണ് തങ്ങള്‍ വിഷയം അറിയുന്നതെന്നായിരുന്നു സിപിഐ നേതൃത്വം പറഞ്ഞത്. പിന്നാലെ എതിര്‍പ്പുമായി പരസ്യമായി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി കേരളം പദ്ധതിയെ എതിര്‍ത്ത് വരികയായിരുന്നു.
---------------
Hindusthan Samachar / Sreejith S