ആവശത്തോടെ റോഡിലിറങ്ങി രാഷ്ട്രപതി; സ്‌കൂളില്‍ വിരിഞ്ഞ പൂക്കള്‍ നല്‍കി സ്വീകരിച്ച് കുട്ടികള്‍
Thiruvanathapuram, 23 ഒക്റ്റോബര്‍ (H.S.) രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് വര്‍ക്കല ഗവര്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. അപ്രതീക്ഷിതമായി രാഷ്ട്രപതി വാഹനം നിര്‍ത്തി പുറത്തിറങ്ങി കുട്ടികളുടെ അടുത്തേ
rashtrapathi school students


Thiruvanathapuram, 23 ഒക്റ്റോബര്‍ (H.S.)

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് വര്‍ക്കല ഗവര്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. അപ്രതീക്ഷിതമായി രാഷ്ട്രപതി വാഹനം നിര്‍ത്തി പുറത്തിറങ്ങി കുട്ടികളുടെ അടുത്തേക്ക് എത്തുക ആയിരുന്നു. ശിവഗിരിയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു സംഭവം.

പാപനാശത്തെ ഹെലിപ്പാഡില്‍ ഇറങ്ങിയ ശേഷം രാഷ്ട്രപതി റോഡ് മാര്‍ഗമാണ് ശിവഗിരിയിലേക്ക് പോയത്. ഈ വഴിയാണ് വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. രാഷ്ട്പതി എത്തുന്നത് അറിഞ്ഞ് സ്‌കൂളിലെ കുട്ടികള്‍ മുഴുവന്‍ റോഡില്‍ കാത്തു നിന്നു. എന്‍സിസി കേഡറ്റുകള്‍ യൂണിഫോമിലാണ് കാത്തു നിന്നത്. സ്‌കൂളില്‍ വിരിഞ്ഞ പൂക്കളും രാഷ്ട്രപതിക്കായി കുട്ടികള്‍ കൈയ്യില്‍ കരുതിയിരുന്നു.

രാഷ്ട്രപതി എത്തിയതോടെ കുട്ടികള്‍ അഭിവാദ്യം ചെയ്തു. മുന്നോട്ടു പോയ വാഹനം അപ്രതീക്ഷിതമായ നിര്‍ത്തിയത്. പിന്നാലെ രാഷ്ട്രപതി പുറത്തിറങ്ങി കുട്ടികളുടെ അടുക്കലേക്ക് നടന്ന് എത്തി. പൂക്കള്‍ നല്‍കി കുട്ടികള്‍ സ്വീകരിക്കുകയും ചെയ്തു. കുട്ടികളെ മുഴുവന്‍ നടന്നു കണ്ട് ശേഷമാണ് രാഷ്ട്പതി യാത്ര തുടര്‍ന്നത്. ഏറെ സന്തോഷത്തോടെ കുട്ടികള്‍ യാത്ര അയക്കുകയും ചെയ്തു. നിലവില്‍ ശിവഗിരിയിലെ ചടങ്ങില്‍ പങ്കെടുക്കുകയാണ് രാഷ്ട്രപതി.

രാവിലെ 10.30ന് രാജ്ഭവന്‍ വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്ത ശേഷമാണ് വര്‍ക്കലയിലേക്ക് പുറപ്പെട്ടത്. മഹാസമാധി ശതാബ്ദി ആചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം ശിവഗിരി മഠത്തില്‍ ഉച്ചഭക്ഷണം കഴിഞ്ഞ് 2.40ന് രാഷ്ട്രപതി മടങ്ങുക. വൈകീട്ട് 3.50ന് പാലാ സെന്റ് തോമസ് കോളജിലെ ഹെലിപ്പാഡില്‍ രാഷ്ട്രപതി ഹെലികോപ്ടറില്‍ എത്തിച്ചേരും. പാല സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് കോളജിലെ ഒരുമണിക്കൂര്‍ നീളുന്ന പരിപാടിക്കു ശേഷം പാലായില്‍ നിന്ന് ഹെലികോപ്ടറില്‍ കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ എത്തും. 6.20ന് റോഡ്മാര്‍ഗം രാഷ്ട്രപതി കുമരകം താജ് റിസോര്‍ട്ടിലെത്തും. കുമരകം താജ്‌ഹോട്ടലില്‍ അത്താഴം കഴിച്ച് വിശ്രമിക്കുന്ന രാഷ്ട്രപതി 24ന് രാവിലെ 11ന് റോഡ്മാര്‍ഗം കോട്ടയത്തെത്തി അവിടെ നിന്ന് കൊച്ചിയിലേക്ക് ഹെലികോപ്ടറില്‍ മടങ്ങും.

വെള്ളിയാഴ്ച 11.35ന് കൊച്ചി നാവിക വിമാനത്താവളത്തിലെ ചടങ്ങില്‍ സംബന്ധിക്കും. റോഡ് മാര്‍ഗം 12ന് എറണാകുളം സെന്റ് തെരേസാസ് കോളജിലെത്തി ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കും. 1.10ന് ബോള്‍ഗാട്ടി പാലസില്‍ ഉച്ചഭക്ഷണവും വിശ്രമവും. വൈകീട്ട് 3.45ന് നാവികസേന വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്റ്ററില്‍ കൊച്ചി വിമാനത്താവളത്തിലെത്തി 4.15ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും.

---------------

Hindusthan Samachar / Sreejith S


Latest News