മുന്‍മന്ത്രി തോമസ് ഐസക്കിന്റെ വോട്ട് ആലപ്പുഴയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി
Alappuzha, 23 ഒക്റ്റോബര്‍ (H.S.) മുന്‍മന്ത്രി തോമസ് ഐസക്കിന്റെ വോട്ട് ആലപ്പുഴയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി. മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ആലപ്പുഴ കിടങ്ങാംപറമ്പ് വാര്‍ഡിലെ വോട്ടര്‍ പട്ടികയിലെ 770 -ാം പേരു കാരനായി
Thomas Isaac


Alappuzha, 23 ഒക്റ്റോബര്‍ (H.S.)

മുന്‍മന്ത്രി തോമസ് ഐസക്കിന്റെ വോട്ട് ആലപ്പുഴയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കി. മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ആലപ്പുഴ കിടങ്ങാംപറമ്പ് വാര്‍ഡിലെ വോട്ടര്‍ പട്ടികയിലെ 770 -ാം പേരു കാരനായിരുന്നു ഐസക്. ഇന്ന് നടന്ന ഹിയറിങ്ങില്‍ ആണ് വോട്ട് ഒഴിവാക്കിയത്. എംഎല്‍എ ഓഫീസിന്റെ അഡ്രസിലായിരുന്നു വോട്ട് ഉണ്ടായിരുന്നത്. ഇതിനെതിരെ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീലതയാണ് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ വോട്ട് നീക്കുകയായിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News