Enter your Email Address to subscribe to our newsletters

Patna, 24 ഒക്റ്റോബര്‍ (H.S.)
പാറ്റ്ന: മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഭരണകക്ഷിയായ എൻഡിഎ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് വ്യക്തമാക്കി ബിജെപി നേതാവ് ആർപി സിംഗ് . ഭരണസഖ്യം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കണമെന്ന ആർജെഡി നേതാവ് തേജസ്വി യാദവിന്റെ ആവശ്യത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
നിതീഷ് കുമാർ എൻഡിഎയുടെ ഭാഗമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഞങ്ങൾ ബീഹാറിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്... അശോക് ഗെലോട്ട് ഒരു മുതിർന്ന നേതാവാണ്; അദ്ദേഹം യുക്തിസഹമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും വേണം. ജെഎംഎം വിട്ടു. പപ്പു യാദവ് രാഹുൽ ഗാന്ധിയെ മഹാസഖ്യത്തിന്റെ മുഖമായി കാണുന്നു,ഈ സാഹചര്യത്തിൽ തേജസ്വി യാദവ് മഹാസഖ്യത്തെക്കുറിച്ച് ആശങ്കപ്പെടണം; ആർപി സിംഗ് പറഞ്ഞു
കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് വ്യാഴാഴ്ച നടന്ന സംയുക്ത പത്രസമ്മേളനത്തിലാണ് തേജസ്വി യാദവിനെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പ്രഖ്യാപിച്ചത്. മാസങ്ങളായി, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാ ഘട്ട്ബന്ധന്റെ മുഖ്യമന്ത്രി സ്ഥാനാർഥി ആരെന്നതിനെ ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന് തേജസ്വി യാദവ് സ്വയം മുഖ്യമന്ത്രി സ്ഥാനാർഥി ആണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് കോൺഗ്രസ് വഴങ്ങുകയും അദ്ദേഹത്തെ തന്നെ പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥി ആയി പ്രഖ്യാപിക്കുകയുമായിരുന്നു.
എന്നാൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്ന് ഭരണ കക്ഷിയായ എൻ ഡി എ യെ രൂക്ഷമായി വിമർശിച്ച് തേജസ്വി യാദ് മുന്നോട്ട് വരുകയായിരുന്നു. നാഷണൽ ഡെമോക്രാറ്റിക് അലയൻസ് തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്ന് തേജസ്വി യാദവ് ആരോപിച്ചു.
---------------
Hindusthan Samachar / Roshith K