Enter your Email Address to subscribe to our newsletters

Thiruvananthapuram, 24 ഒക്റ്റോബര്‍ (H.S.)
സിപിഐ മുൻ സംസ്ഥാന കൗൺസിൽ അംഗം മീനാങ്കൽ കുമാർ കോൺഗ്രസിലേക്ക്. സിപിഐയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് മീനാങ്കൽ കുമാറിൻ്റെ നിർണായക നീക്കം. സിപിഐ നേതൃത്വത്തിന് ഏകപക്ഷീയമായ നിലപാടും അഴിമതിയുമാണെന്ന് മീനാങ്കൽ കുമാർ പറഞ്ഞു. അഭിപ്രായം പറയുന്നവരെയും തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെയും ഘടകങ്ങളിൽ നിന്ന് ഒഴിവാക്കുന്നു. അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന വരെ പുറത്താക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന വരെ പുറത്താക്കുകയാണ്. ഇഷ്ടക്കാരെയും അടുപ്പക്കാരെയും പാർട്ടിയിലെ ഉയർന്ന കമ്മിറ്റികളിൽ ഉൾപ്പെടുത്തുന്നു. പ്രവർത്തന മികവുള്ളവരെയും സീനിയോറിറ്റിയുള്ളവരെയും തഴയുന്നു. ചുമതലയിലേക്ക് ആളുകളെ നിശ്ചയിക്കുമ്പോൾ പണം മാത്രം മാനദണ്ഡമാക്കുന്നു എന്നും മീനാങ്കൽ കുമാർ ചൂണ്ടിക്കാട്ടി.
സംസ്ഥാന നേതൃത്വത്തിന് എതിരെ പരസ്യവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മീനാങ്കൽ കുമാറിനെ പുറത്താക്കാൻ സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ തീരുമാനിച്ചത്.. സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ മീനാങ്കൽ കുമാർ നേതൃത്വത്തെ വെല്ലുവിളിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് സംഘടനയിൽ നിന്ന് പുറത്താക്കിയത്.
സിപിഐ സംസ്ഥാന കൗൺസിൽ അംഗമായ മീനാങ്കൽ കുമാറിനെ പുറത്താക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിയിൽ നിരവധി കടുത്ത പ്രതിഷേധങ്ങൾ നടന്നിരുന്നു. കൊല്ലത്തും തിരുവനന്തപുരത്തും സിപിഐയിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടെ നിരവധിപേർ പാർട്ടിയിൽ നിന്നും കൂട്ടത്തോടെ രാജി വെച്ചിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR