കേരള കലാമണ്ഡലം പ്രതിസന്ധിയിൽ, ഉദ്യോഗസ്ഥർക്ക് ഇ-മെയിൽ അയക്കാൻ പോലുമറിയില്ല: മല്ലികാ സാരാഭായ്
Thrissur, 24 ഒക്റ്റോബര്‍ (H.S.) കേരള കലാമണ്ഡലം കടുത്ത പ്രതിസന്ധിയിലെന്ന് ചാൻസലർ മല്ലികാ സാരാഭായ്. ഉദ്യോഗസ്ഥർക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മല്ലികാ സാരാഭായ് പറഞ്ഞു. പാർട്ടി നിയമനം കലാമണ്ഡലത്തിന്റെ നടത്തിപ്പിനെ ബാധിക്
KERALA KALAMANDALAM


Thrissur, 24 ഒക്റ്റോബര്‍ (H.S.)

കേരള കലാമണ്ഡലം കടുത്ത പ്രതിസന്ധിയിലെന്ന് ചാൻസലർ മല്ലികാ സാരാഭായ്. ഉദ്യോഗസ്ഥർക്ക് വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മല്ലികാ സാരാഭായ് പറഞ്ഞു. പാർട്ടി നിയമനം കലാമണ്ഡലത്തിന്റെ നടത്തിപ്പിനെ ബാധിക്കുന്നു. ഇ-മെയിൽ അയക്കാൻ പോലും ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവരാണ് ജീവനക്കാർ എന്നും മല്ലികാ സാരാഭായി കുറ്റപ്പെടുത്തി.

പരിശീലനം നൽകിയ പുതിയ ആളുകളെ കൊണ്ടുവരുന്നതിന് പകരം പരിശീലനം നൽകാത്തവരെയാണ് കലാമണ്ഡലത്തിൽ ഉദ്യോഗാർഥികളായി നിയമിക്കുന്നത്. അവർക്ക് ചെയ്യാൻ സാധിക്കാത്തതാണ് അവരെ കൊണ്ട് ചെയ്യാൻ സാധിക്കാത്തതാണ് ചെയ്യിക്കുന്നത്. ഇതാണ് കാലാകാലങ്ങളായി നടക്കുന്നത്. ഇന്നത്തെ കാലത്ത് ഇംഗ്ലീഷ് പരിജ്ഞാനവും കമ്പ്യൂട്ടർ വൈദഗ്ദ്യവും അക്കൗണ്ടിങ് സ്കില്ലുമുള്ള ഉദ്യോഗാർഥികളെയാണ് ആവശ്യം. ഇതാണ് പ്രധാനമായും പ്രതിസന്ധിയാകുന്നതെന്നും മല്ലികാ സാരാഭായി പറഞ്ഞു. ഒട്ടും മാറാൻ തയ്യാറാകാത്ത അധ്യാപകരും കലാമണ്ഡലത്തെ പിന്നോട്ട് വലിക്കുന്നതിന് കാരണമാകുന്നുവെന്ന് മല്ലികാ സാരാഭായ് പറഞ്ഞു. ലോകം മാറുമ്പോഴും അവർ മാറാൻ തയ്യാറല്ലെന്ന് അവർ കൂട്ടിച്ചേർത്തു.

പാർട്ടി നിയമനം കലാമണ്ഡലത്തിന്റെ നടത്തിപ്പിനെ ബാധിക്കുന്നുവെന്ന് മല്ലികാ സാരാഭായ് കുറ്റപ്പെടുത്തി. ജോലിക്ക് പ്രാപ്തരായവരെയാണ് നിയമിക്കുന്നതെങ്കിൽ ഏത് പാർട്ടിയാണെങ്കിലും തനിക്ക് കുഴപ്പമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News