Enter your Email Address to subscribe to our newsletters

Pathanamthitta, 24 ഒക്റ്റോബര്‍ (H.S.)
മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തും മാസപൂജ സമയത്തും ശബരിമലയിലും പരിസരത്തും പൂര്‍ണമായ ശുദ്ധജലവിതരണം ഉറപ്പുവരുത്തുന്ന സീതത്തോട്‌നിലയ്ക്കല്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനസജ്ജമായി.
പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 27 തിങ്കളാഴ്ച രാവിലെ 11ന് നിലയ്ക്കല്‍ ദേവസ്വം ബോര്‍ഡ് നടപ്പന്തലില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ പദ്ധതി നിര്‍വഹിക്കും. റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍ അധ്യക്ഷത വഹിക്കും. ആ?രോ?ഗ്യ മന്ത്രി വീണാ ജോര്‍ജ്, നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പത്തനംതിട്ട എം.പി ആന്റോ ആന്റണി, കോന്നി എം.എല്‍.എ ജനീഷ് കുമാര്‍ എന്നിവര്‍ പങ്കെടുക്കും. പദ്ധതി നടപ്പാകുന്നതോടെ ശബരിമലയില്‍ നടതുറക്കുന്ന സമയങ്ങളില്‍ ടാങ്കര്‍ ലോറി മുഖേന നടന്നു വന്നിരുന്ന കുടിവെള്ള വിതരണ സംവിധാനം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും.
ശബരിമല നിലയ്ക്കല്‍ ബേസ് ക്യാംപിനും സീതത്തോട് ഗ്രാമപഞ്ചായത്തിനും പെരുനാട് ഗ്രാമപഞ്ചായത്തിലെ പ്ലാപ്പള്ളി-ളാഹ പ്രദേശങ്ങള്‍ക്കും ആവശ്യമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്ന നബാര്‍ഡ് സഹായത്തോടെയുള്ള പദ്ധതി, 120 കോടി രൂപയുടെ ഭരണാനുമതിയില്‍, 84.38 കോടി രൂപ ചെലവഴിച്ചാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. കടുത്ത കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന സീതത്തോട്, പെരുനാട് പഞ്ചായത്തുകള്‍ക്കും കുടിവെള്ളത്തിനായി കാട്ടാരുവികളെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന അട്ടത്തോട്, ളാഹ പ്രദേശവാസികള്‍ക്കും സ്ഥിരമായ ജലവിതരണം ഉറപ്പാക്കാന്‍ പദ്ധതി വഴി കഴിയും.13 ദശലക്ഷം ലിറ്റര്‍ പ്രതിദിനശേഷിയുള്ള ആധുനിക ജല ശുദ്ധീകരണശാല, ഒന്‍പതു മീറ്റര്‍ വ്യാസമുള്ള കിണര്‍, 20 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല ജലസംഭരണികള്‍, 22.5 കിലോമീറ്റര്‍ നീളമുള്ള പമ്ബിങ് ലൈന്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്‍.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR