Enter your Email Address to subscribe to our newsletters

Thrissur, 24 ഒക്റ്റോബര്‍ (H.S.)
തൃശൂരിലെ ചെന്ത്രാപ്പിന്നി കണ്ണനാംകുളം ക്ഷേത്രത്തില്‍ മോഷണം നടന്നതായി പരാതി. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
50,000 രൂപയോളമാണ് നഷ്ടമായത്. ക്ഷേത്രത്തിന്റെ ഭണ്ഡാരവും ക്ഷേത്രസമിതി ഓഫീസും കുത്തിത്തുറന്ന നിലയിലാണ്. ഓഫീസിനകത്ത് സൂക്ഷിച്ചിരുന്ന പണവും നഷ്ടപ്പെട്ടതായാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം നടക്കുകയാണ്.
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കവർച്ച നടന്നതെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ഗുരുവായൂരില്‍ നിന്നും ഒരു ചടങ്ങിന് ശേഷം ക്ഷേത്രത്തില്‍ എത്തിയ കഴകക്കാരൻ മോഷ്ടാവിനെ കണ്ടതോടെ മോഷ്ടാവ് ഇയാളെ ഭീഷണിപ്പെടുത്തിയ ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഹെല്‍മറ്റും മഴക്കോട്ടും ധരിച്ച ആളാണ് മോഷണം നടത്തിയിട്ടുള്ളത്. ക്ഷേത്ര മതിക്കെട്ടിനകത്തെ നടപ്പുരയില്‍ സ്ഥാപിച്ച ഭണ്ഡാരം ആണ് കവർണ്ണിട്ടുള്ളത്. മറ്റൊരു ഭണ്ഡാരം തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. കയ്‌പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
മറ്റൊരു സംഭവത്തില്‍ കഴിഞ്ഞ ദിവസം കടിക കിഴക്ക്പുറം കണ്ണൻ കുന്നില്‍ ദേവീക്ഷേത്രത്തില്‍ നാലമ്ബലത്തിന്റെയും ശ്രീകോവിലിന്റെയും വാതില്‍ കുത്തിത്തുറന്ന് മോഷണം നടന്നിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണു മോഷണം. ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തില്‍ കിടന്ന ഒരു പവന്റെ സ്വർണമാലയും ഒരു ഗ്രാമിന്റെ സ്വർണ താലിയും മോഷ്ടിച്ചു. ദേവസ്വം ഓഫിസിന്റെ പൂട്ട് തകർത്ത് അതിനുള്ളില്‍ സൂക്ഷിച്ചിരുന്ന ഒരു പവന്റെ മാലയും പതിനേഴായിരം രൂപയും മോഷ്ടിച്ചു.
ക്ഷേത്രത്തിലെ വഞ്ചിയും ഉപദേവതാ ക്ഷേത്രത്തിനു മുന്നില്‍ വച്ചിരുന്ന വഞ്ചികളും കുത്തിപ്പൊളിച്ച് പണം മോഷ്ടിച്ചു. രണ്ടരലക്ഷം രൂപയിലധികം നഷ്ടം നേരിട്ടതായി ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. മോഷണം നടത്തിയ ശേഷം വഞ്ചികളും പൂട്ടുകളും ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ചു. ഏനാത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR