Enter your Email Address to subscribe to our newsletters

Thiruvanathapuram, 24 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം കല്ലറയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കല്ലറ പഞ്ചായത്തിലെ തെങ്ങുംകോട് വാര്‍ഡ് സ്വദേശിനിയായ 85കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങളോടെ ഇവരെ കഴിഞ്ഞ ദിവസം തിരുവന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇവരുടെ വീട്ടില്‍ മറ്റാര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു. ജലാശയത്തിലെ വെള്ളവും ഉപയോഗിച്ചിട്ടില്ല. പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധനകള്‍ നടക്കുകയാണ്.
എന്താണ് അമീബിക് മസ്തിഷ്‌ക ജ്വരം?
പ്രൈമറി അമീബിക് മെനിംഗോഎന്‍സെഫലൈറ്റിസ് (PAM) നെയ്‌ഗ്ലേരിയ ഫൗളേരി മൂലമുണ്ടാകുന്ന അപൂര്‍വ തലച്ചോറ് അണുബാധയാണ്. എന്‍. ഫൗളേരി മൈക്രോസ്‌കോപ്പില്ലാതെ കാണാന്‍ കഴിയാത്തത്ര ചെറുതായ ഒരു ഏകകോശ ജീവിയാണ് അമീബ.
'മസ്തിഷ്‌കം ഭക്ഷിക്കുന്ന അമീബ' എന്ന് വിളിക്കപ്പെടുന്ന നെഗ്ലേറിയ ഫൗളേറി, തടാകങ്ങള്‍, നദികള്‍, മോശമായി പരിപാലിക്കപ്പെടുന്ന നീന്തല്‍ക്കുളങ്ങള്‍ തുടങ്ങിയ ചുറ്റുപാടുകളില്‍ സാധാരണയായി കാണപ്പെടുന്നു. വെള്ളത്തിനടിയിലായി ചേറില്‍ കാണപ്പെടുന്ന ഇവ കലര്‍ന്ന മലിനമായ വെള്ളം മൂക്കില്‍ പ്രവേശിക്കുമ്പോള്‍ അമീബ തലച്ചോറിലേക്ക് സഞ്ചരിക്കുകയും ഇത് വീക്കവും, വ്യാപകമായ മസ്തിഷ്‌കനാശത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.
ക്ലോറിനേഷന്‍ മൂലം നശിച്ചുപോകുന്നതിനാല്‍ നന്നായി പരിപാലിക്കപ്പെടുന്ന, ക്ലോറിനേറ്റ് ചെയ്യുന്ന, കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളില്‍ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഉപ്പുവെള്ളമുള്ള ജലാശയങ്ങളില്‍ ഈ രോഗാണുവിന് നിലനില്‍പില്ലാത്തതുകൊണ്ട് കടലിലും മറ്റും ഇവയെ കണ്ടുവരുന്നില്ല.
ലക്ഷണങ്ങള്‍
തൊണ്ടവേദന.
തലവേദന
ഓക്കാനം, ഛര്‍ദ്ദി.
കടുത്ത പനി
രുചിയും ?ഗന്ധവും അറിയാതെ പോവുക.
പ്രതിരോധം
1. പൂളുകളിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുക
2. നന്നായി പരിപാലിക്കപ്പെടാത്ത സ്വിമ്മിംഗ് പൂളുകള്‍ ഉപയോഗിക്കാതിരിക്കുക
3. മൂക്കില്‍ ശക്തമായി വെള്ളം കയറാതിരിക്കാനുള്ള കരുതലോടെ മാത്രം നീന്തല്‍, ഡൈവിംഗ് എന്നിവയ്ക്ക് മുതിരുക.
4. തല വെള്ളത്തില്‍ മുക്കി വച്ചു കൊണ്ടുള്ള മുഖം കഴുകല്‍ ഒഴിവാക്കുക.
---------------
Hindusthan Samachar / Sreejith S