കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ സിപിഐഎം ഒപ്പുവെച്ചതിൽ രൂക്ഷമായ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
Thiruvananthapuram , 24 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ സിപിഐഎം ഒപ്പുവെച്ചതിൽ രൂക്ഷമായ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്ത് സർക്കാരാണ് ഇവിടെയുള്ളതെന്നും എവിടെയാണ് കൂട്ടുത്തരവ
പി എം ശ്രീയിൽ സിപിഐഎം ഒപ്പുവെച്ചതിൽ രൂക്ഷമായ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.


Thiruvananthapuram , 24 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയിൽ സിപിഐഎം ഒപ്പുവെച്ചതിൽ രൂക്ഷമായ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്ത് സർക്കാരാണ് ഇവിടെയുള്ളതെന്നും എവിടെയാണ് കൂട്ടുത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

ധാരണാപത്രം ഒപ്പുവെച്ചപ്പോൾ എൽഡിഎഫിൽ ചർച്ചയുണ്ടായിട്ടില്ല. എവിടെയും ചർച്ചചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകപാർട്ടികളെയും മന്ത്രിസഭയെയും ഇരുട്ടിലാക്കികൊണ്ട് ഇത്രയും ഗൗരവമായ വിഷയത്തിൽ എൽഡിഎഫിന് എങ്ങിനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് സിപിഐയ്ക്ക് അറിയില്ല.ഒപ്പിടൽ മുന്നണി മര്യാദയുടെ ലംഘനമാണെന്നും ഇത് എൽഡിഎഫിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് കൺവീനർക്കും ഘടക കക്ഷികൾക്കും കത്തയച്ചിട്ടുണ്ട്. സിപിഐ നിലപാട് വളരെ വ്യക്തമായി അതിൽ പറഞ്ഞിട്ടുണ്ട്. എൻഇപിയെ ഷോക്കേസ് ചെയ്യാനുള്ള പദ്ധതിയെങ്കിൽ ഇതെങ്ങനെ മുന്നോട്ട്.പോകും? സിപിഐക്ക് മാത്രമല്ല സിപിഎമ്മിനും ആശങ്കയുണ്ട്. പ്രതീക്ഷയുടെ പക്ഷമാണ് ഇപ്പോൾ ഒപ്പിട്ടിരിക്കുന്ന കരാർ .പാഠ്യപദ്ധതിയെ പോലും സ്വാധീനിക്കുന്നതാണിതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

അതേസമയം കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് തന്ത്രപരമായ തീരുമാനമാണെന്നും നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട കേന്ദ്ര ഫണ്ട് വാങ്ങിയെടുക്കുക എന്നതാണ് ലക്ഷ്യമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പി എം ശ്രീ പദ്ധതി ഒപ്പിടാത്തതിന്റെ പേരിൽ 2023-2024 വർഷത്തിൽ കേരളത്തിന് നഷ്ടമായത് 188 കോടി 58 ലക്ഷം രൂപയാണ്. 1158 കോടി 13 ലക്ഷം ആകെ നഷ്ടമായി.പാഠപുസ്തകം, പെൺകുട്ടികളുടെ അലവൻസുകൾ, പ്രീ പ്രൈമറി വിദ്യാഭ്യാസം, അധ്യാപക പരിശീലനം പരീക്ഷ നടത്തിപ്പ് തുടങ്ങി പൊതുവിദ്യാഭ്യാസത്തിന്റെ നട്ടെല്ലായ പ്രവർത്തനങ്ങളാണ് ഈ ഫണ്ട് ലഭിക്കാത്തതിനെ തുടർന്ന് ബാധിച്ചത്.

പ്രധാനമന്ത്രിയുടെ പേരിൽ പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പൊതുവായ രീതി മാത്രമാണ്. തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ പേരുകളുടെ മുന്നിൽ പി എം ശ്രീ എന്ന് ചേർക്കുമെന്നാണ് വ്യവസ്ഥ അല്ലാതെ പ്രധാനമന്ത്രിയുടെ പേരോ ചിത്രമോ വെക്കണം എന്നല്ല. അത് ഒരു ഉടമ്പടിയിലും പറഞ്ഞിട്ടില്ല. അങ്ങിനെ ഒന്നിൽ ഒപ്പുവെച്ചിട്ടും ഇല്ല. ശിവൻ കുട്ടി പറഞ്ഞു.

ഈ ഫണ്ട് ഒരു പാർട്ടിയുടെയും ഔദാര്യമല്ല. കേരളത്തിൽ നിന്നുള്ള ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് നമ്മുടെ കുട്ടികൾക്ക് അവകാശപ്പെട്ട വിഹിതമാണിത്. അത് നേടിയെടുക്കുക എന്നതാണ് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വം മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

---------------

Hindusthan Samachar / Roshith K


Latest News