പിഎം ശ്രീയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ; കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടോ എന്ന് അന്വേഷിക്കും
Trivandrum, 24 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ. കേന്ദ്രവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചോ എന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കാനാണ് തീരുമാനം. സിപിഐ നിയമസഭാ കക്ഷി നേതാവ് മന്ത്രി കെ രാജന്‍ ചീഫ് സെക്രട്
പിഎം ശ്രീയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ; കേന്ദ്രവുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടോ എന്ന് അന്വേഷിക്കും


Trivandrum, 24 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുടെ നിജസ്ഥിതി അറിയാന്‍ സിപിഐ. കേന്ദ്രവുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചോ എന്ന് ചീഫ് സെക്രട്ടറിയോട് ചോദിക്കാനാണ് തീരുമാനം. സിപിഐ നിയമസഭാ കക്ഷി നേതാവ് മന്ത്രി കെ രാജന്‍ ചീഫ് സെക്രട്ടറിയോട് സംസാരിക്കും. ഒപ്പുവെച്ച വിവരം പാര്‍ട്ടി മന്ത്രിമാരെ ഔദ്യോഗികമായി അറിയിക്കാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയോട് വിവരം തേടുന്നത്.

സിപിഐയുടെ ശക്തമായ എതിര്‍പ്പിനെ ഗൗനിക്കാതെയാണ് പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള ധാരണ പത്രത്തില്‍ സര്‍ക്കാര്‍ ഒപ്പുവച്ചത്. അതെ സമയം കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീയെ ചൊല്ലി വലിയ തര്‍ക്കമാണ് എല്‍ഡിഎഫില്‍ ഉണ്ടായത്.

പിഎം ശ്രീയില്‍ ചേരാനുള്ള നീക്കം നയപരമായ മാറ്റത്തിലേക്ക് കേരളാ സര്‍ക്കാരും സിപിഐഎമ്മും നീങ്ങുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. കേന്ദ്രത്തില്‍ നിന്ന് 1466 കോടി രൂപ ലഭിക്കാനുണ്ട്. ആ പണം എന്തിനാണ് കളയുന്നത് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ ആദ്യ പ്രതികരണം. സമാനമായ പ്രതികരണമായിരുന്നു സി പി എമ്മിന്റെ യുവജന സംഘടനകളും ഉയർത്തിയത്.

അതേസമയം പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കിയത് . വിഷയം സിപിഐ ചർച്ച ചെയ്യുമെന്നും വെള്ളിയാഴ്ച അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഉച്ചയ്ക്ക് 12.30ന് ഓൺലൈനായി ആണ് യോഗം നടക്കുന്നത്. സിപിഐയുടെ ശക്തമായ എതിർപ്പ് മറികടന്നാണ് സംസ്ഥാന സർക്കാർ പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പുവെച്ചത്.

പിഎംശ്രീ ധാരണാപത്രത്തിൽ സർക്കാർ ഒപ്പുവെയ്ക്കുമെന്ന് കരുതുന്നില്ലെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പറഞ്ഞു. സ്ഥിരീകരണമുണ്ടായാൽ ശക്തമായി പ്രതിഷേധവുമായി മുന്നോട്ടുപോകും. കൃത്യമായ അഭിപ്രായം നേരത്തെ പറഞ്ഞിട്ടുണ്ട്. വിദ്യഭ്യാസത്തെ വർഗീയ വത്കരിയ്ക്കാനുള്ള പദ്ധതി. തമിഴ്നാട്ടിലെതുപോലെ ശക്തമായ നിയമപോരാട്ടം വേണമെന്ന് ടി ടി ജിസ്മോൻ പറഞ്ഞു.

ഇടതുനയത്തില്‍ നിന്ന് സിപിഐഎം വ്യതിചലിച്ചെന്ന് സിപിഐ വ്യക്തമാക്കി. ഇടതുനയം ഉയര്‍ത്തിപ്പിടിക്കേണ്ടത് സിപിഐയുടെ മാത്രം ബാധ്യതയല്ലെന്നും നേതാക്കള്‍ വിമര്‍ശനം ഉയര്‍ത്തി. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ന് ദേശീയ-സംസ്ഥാന സെക്രട്ടേറിയറ്റുകളുടെ അടിയന്തര യോഗം ചേരും.

14,500-ലധികം സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളാക്കി ഉയർത്തുന്നതിനായി ഇന്ത്യാ ഗവൺമെന്റ് കേന്ദ്രസർക്കാർ സ്പോൺസർ ചെയ്യുന്ന ഒരു പദ്ധതിയാണ് PM SHRI (പ്രൈം മിനിസ്റ്റേഴ്‌സ് സ്‌കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ) പരിപാടി. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) പൂർണ്ണമായ നിർവ്വഹണം ഈ മാതൃകാ സ്‌കൂളുകൾ പ്രദർശിപ്പിക്കുകയും അതത് പ്രദേശങ്ങളിലെ മറ്റ് സ്‌കൂളുകളെ നയിക്കാൻ ഉദ്ദേശിച്ചുള്ളതുമാണ്.

പ്രധാന ലക്ഷ്യങ്ങൾ

വിദ്യാർത്ഥികളുടെ സമഗ്ര വികസനം പ്രോത്സാഹിപ്പിക്കുന്ന ഉയർന്ന നിലവാരമുള്ളതും സമഗ്രവും സന്തോഷകരവുമായ വിദ്യാഭ്യാസം നൽകുക.

21-ാം നൂറ്റാണ്ടിലെ അവശ്യ കഴിവുകളായ ആശയവിനിമയം, സഹകരണം, വിമർശനാത്മക ചിന്ത എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന, ഇടപഴകുന്നതും ഉൽപ്പാദനക്ഷമവും സംഭാവന നൽകുന്നതുമായ പൗരന്മാരായി വിദ്യാർത്ഥികളെ വളർത്തിയെടുക്കുക.

എല്ലാ വിദ്യാർത്ഥികൾക്കും വിപുലമായ സൗകര്യങ്ങളും വിഭവങ്ങളും ഉള്ള തുല്യവും ഉൾക്കൊള്ളുന്നതുമായ പഠന അന്തരീക്ഷം സൃഷ്ടിക്കുക.

പ്രധാന സവിശേഷതകൾ

NEP 2020 ന്റെ പ്രായോഗിക വത്കരണം : NEP 2020 ന്റെയും അതിന്റെ മികച്ച രീതികളുടെയും പ്രായോഗിക പ്രകടനമായി സ്കൂളുകൾ പ്രവർത്തിക്കുന്നു.

ഭാവിക്ക് അനുയോജ്യമായ വിദ്യാഭ്യാസം: കഴിവിനെ അടിസ്ഥാനമാക്കിയുള്ള പഠനം, വിമർശനാത്മക ചിന്ത, തൊഴിൽ വൈദഗ്ധ്യം, ആധുനിക സാങ്കേതികവിദ്യയുടെ സംയോജനം എന്നിവയ്ക്ക് പാഠ്യപദ്ധതി ഊന്നൽ നൽകുന്നു.

ആധുനിക അടിസ്ഥാന സൗകര്യങ്ങൾ: സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, സംയോജിത ശാസ്ത്ര ലാബുകൾ, തൊഴിലധിഷ്ഠിത ലാബുകൾ എന്നിവ സൗകര്യങ്ങളിൽ ഉൾപ്പെടുന്നു.

ഹരിത സ്കൂൾ സംരംഭങ്ങൾ: PM SHRI സ്കൂളുകൾ ജലസംരക്ഷണം, മാലിന്യ പുനരുപയോഗം, സൗരോർജ്ജ ഉപയോഗം തുടങ്ങിയ രീതികളിലൂടെ പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നു.

അനുഭവപരമായ അധ്യാപനം: മനഃപാഠമാക്കുന്നതിൽ നിന്ന് മാറി. പഠനം കൂടുതൽ അനുഭവപരവും, അന്വേഷണാത്മകവും, പഠിതാവിനെ കേന്ദ്രീകരിച്ചുള്ളതുമാണ്,

കരിയർ മാർഗ്ഗനിർദ്ദേശം: കരിയർ കൗൺസിലിംഗിനും പ്രാദേശിക വ്യവസായങ്ങളുമായും സംരംഭക ആവാസവ്യവസ്ഥകളുമായും ഉള്ള ബന്ധങ്ങൾക്കുമുള്ള വ്യവസ്ഥകൾ പ്രോഗ്രാമിൽ ഉൾപ്പെടുന്നു.

ഉൾപ്പെടുത്തൽ: പ്രത്യേക ആവശ്യങ്ങളുള്ള പെൺകുട്ടികൾക്കും കുട്ടികൾക്കും സുരക്ഷിതവും ഉചിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകുന്നു (CWSN).

---------------

Hindusthan Samachar / Roshith K


Latest News