രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണ ശ്രമം; തകര്‍ത്ത് ദില്ലി പോലീസ്; രണ്ടുപേര്‍ പിടിയില്‍
New delhi, 24 ഒക്റ്റോബര്‍ (H.S.) ദില്ലിയില്‍ ഭീകരാക്രമണശ്രമം തകര്‍ത്ത് രഹസ്യാന്വേഷണ വിഭാഗം. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയിലായി. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നതായി പൊലീസ
Arrest


New delhi, 24 ഒക്റ്റോബര്‍ (H.S.)

ദില്ലിയില്‍ ഭീകരാക്രമണശ്രമം തകര്‍ത്ത് രഹസ്യാന്വേഷണ വിഭാഗം. ഐഎസിന്റെ പിന്തുണയുള്ള ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയിലായി. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. ദില്ലി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ദില്ലി മധ്യപ്രദേശ് സ്വദേശികളാണ് പിടിയിലായ പ്രതികള്‍.

ഭോപ്പാലില്‍ നിന്നും ദില്ലിയില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. ദില്ലിയിലെ തിരക്കേറിയ സ്ഥലങ്ങളില്‍ ഐ.ഇ.ഡി സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതി ഇട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ചാവേറുകളാകാനുള്ള പരിശീലനം ഇവര്‍ക്ക് ലഭിച്ചിരുന്നതായിട്ടാണ് സൂചന.

ഛഠ് പൂജയ്ക്ക് മുന്നോടിയായാണ് ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ല് ഓപ്പറേഷന്‍ നടത്തിയത്. ഡല്‍ഹിയിലും മദ്ധ്യപ്രദേശിലുമാണ് റെയ്ഡ് നടന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ ഐഇഡിയുടെ അവസാനഘട്ട നിര്‍മാണത്തിലായിരുന്നു ഇരുവരും. ഐഎസ് ഭീകരരുമായി യുവാക്കള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ ചോദ്യം ചെയ്തുവരികയാണ്. ഇന്റലിജന്‍സ്, സുരക്ഷാ ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News