Enter your Email Address to subscribe to our newsletters

Kozhikode, 24 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട് താമരശേരിയിലെ അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ടിനെതിരായ സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസിൽ 74 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. സമര സമിതി നേതാക്കളെ തേടി രാത്രിയും വീടുകളിൽ പരിശോധന നടന്നു. പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായാണ് സൂചന.
351 പേർക്കെതിരെയാണ് കേസെടുത്തത്. രണ്ട് പേരെയാണ് നിലവിൽ അറസ്റ്റ് ചെയ്തത്. സമര സമിതി ഭാരവാഹിയും ആം ആദ്മി പാർട്ടി പ്രവർത്തകനുമായ ചുണ്ടാക്കുന്നു ബാവൻകുട്ടി, കൂടത്തായി സ്വദേശി റഷീദ് എന്നിവരാണ് അറസ്റ്റിലായത്. ഒന്നാം പ്രതി ഡിവൈഎഫ്ഐ നേതാവ് മെഹ്‌റൂഫ് അടക്കം മറ്റു പ്രതികൾ ആരും പിടിയിലായിട്ടില്ല. പലരും ഒളിവിലാണ്, ചിലർ രാജ്യം വിട്ടതായും വിവരമുണ്ട്. സമര സമിതി നേതാക്കളെ തേടി ഇന്നലെ രാത്രിയും പൊലീസ് വീടുകളിൽ എത്തി. ഇതുവരെ എട്ടു കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വധശ്രമം , എക്സ് പ്ലോസീവ് സസ്പെന്‍സ് ആക്ട്, കൃത്യ നിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസുകള്‍.
താമരശ്ശേരി ഫ്രഷ് കട്ട് സമരസമിതിക്ക് നേതൃത്വം നല്‍കിയതും കലാപമുണ്ടാക്കിയതും എസ് ഡി പി ഐ ആണെന്ന നിലപാടിലാണ് സിപിഎം. എന്നാല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അക്രമമുണ്ടാക്കിയതെന്നായിരുന്നു എസ്ഡിപിഐ പ്രതികരണം.
ചൊവ്വാഴ്ച നടന്ന സംഘര്‍ഷത്തില്‍ ജില്ലയ്ക്ക് പുറത്തു നിന്നെത്തിയ എസ് ഡി പിഐ അക്രമികള്‍ നുഴഞ്ഞു കയറുകയും കലാപം അഴിച്ചുവിട്ടെന്നും ഇന്നലെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രതികരിച്ചിരുന്നു. ഫ്രഷ് കട്ട് സമരത്തിന് രാഷ്ടീയ മുഖമില്ലെങ്കിലും നേതൃത്വം കൊടുക്കുന്നത് എസ്ഡിപിഐ ആണെന്നാണ് ജില്ലാ സെക്രട്ടറി പ്രതികരിച്ചത്. എസ് ഡി പി ഐ നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ ഒന്നാം പ്രതിയായ ഡിവൈഎഫ്ഐ പ്രദേശിക നേതാവ് യാഥാര്‍ത്ഥത്തില്‍ സംഘര്‍ഷം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും ജില്ലാ സെക്രട്ടറി എം മെഹബൂബ് പറയുന്നു.
അതേസമയം പൊലീസാണ് തുടക്കത്തില്‍ അക്രമം അഴിച്ചുവിട്ടതെന്നാണ് സമരസമിതി ചെയര്‍മാന്‍ ബാബു കുടുക്കിലിന്റെ പ്രതികരണം. തീയിട്ട് നശിപ്പിച്ചതിനും അക്രമത്തിനും ഉത്തരവാദിത്വം തങ്ങള്‍ക്കല്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ച സാമൂഹ്യവിരുദ്ധര്‍ ആരാണെന്ന് കണ്ടെത്തണമെന്നും സമരം ശക്തമായി തുടരുമെന്നും ചെയര്‍മാന്‍ ബാബു പറഞ്ഞു.
കോഴിക്കോട് അമ്പായത്തോട് ഫ്രഷ് കട്ട് ഓർഗാനിക്‌സ് കോഴി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടന്ന പ്രതിഷേധം അക്രമാസക്തമാവുകയും അത് പ്ലാന്റിന് തീയിടുന്നതിലേക്ക് നയിക്കുകയുമായിരുന്നു തുടർന്ന് പ്ലാന്റിന്റെ ഭൂരിഭാഗവും നിരവധി വാഹനങ്ങളും നശിപ്പിച്ചു. വർഷങ്ങളായി പ്രതിഷേധിച്ചുകൊണ്ടിരുന്ന നാട്ടുകാർ പ്ലാന്റ് അസഹനീയമായ ദുർഗന്ധവും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചു.
സംഭവത്തിന്റെ പ്രധാന സംഭവങ്ങൾ
പ്രതിഷേധങ്ങൾ അക്രമാസക്തമായി: ഒക്ടോബർ 21 ന്, മാലിന്യവുമായി ഒരു വാഹനം പ്ലാന്റിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് താമസക്കാരുടെ അനിശ്ചിതകാല രാപ്പകൽ പ്രതിഷേധം വർദ്ധിച്ചു. പ്രതിഷേധക്കാർ വാഹനത്തിന് നേരെ കല്ലെറിയാൻ തുടങ്ങി, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ലാത്തി ചാർജും നടത്തി.
തീപിടുത്തവും നാശവും: പ്രതികാരമായി, ഒരു കൂട്ടം പ്രതിഷേധക്കാർ ഫാക്ടറി കെട്ടിടത്തിന് തീയിടുകയും ഏകദേശം 15 വാഹനങ്ങൾ കത്തിക്കുകയും ചെയ്തു, ഇത് ഏകദേശം 5 കോടി രൂപയുടെ നാശനഷ്ടമുണ്ടാക്കി. അഗ്നിശമന സേനാംഗങ്ങൾ ഒരു മണിക്കൂറിലധികം സ്ഥലത്തെത്തുന്നത് പ്രതിഷേധക്കാർ തടഞ്ഞു, ഇത് തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ വൈകിപ്പിച്ചു.
പരിക്കുകൾ: ഏറ്റുമുട്ടലിൽ കുറഞ്ഞത് 15 പോലീസ് ഉദ്യോഗസ്ഥരും നിരവധി പ്രതിഷേധക്കാരും താമസക്കാരും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. കോഴിക്കോട് റൂറൽ പോലീസ് മേധാവി കെ.ഇ. കല്ലേറിൽ ബൈജുവിന് മുഖത്ത് ഗുരുതരമായി പരിക്കേറ്റു.
വധശ്രമ ആരോപണം: പ്ലാന്റ് ജീവനക്കാരെ ഒരു കണ്ടെയ്‌നർ റൂമിൽ പൂട്ടിയിട്ട് തീയിട്ട് കൊല്ലാൻ പ്രതിഷേധക്കാർ ശ്രമിച്ചതായി ആരോപിച്ച് പോലീസ് കേസെടുത്തു.
---------------
Hindusthan Samachar / Roshith K