Enter your Email Address to subscribe to our newsletters

New delhi , 24 ഒക്റ്റോബര്‍ (H.S.)
തിടുക്കപ്പെട്ടോ സമ്മര്‍ദത്തിലാക്കിയോ ഇന്ത്യയുമായി വ്യാപാരക്കരാറിലെത്താനാവില്ലെന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ധാരണകള്‍ മാത്രമേ സാധ്യമാകൂവെന്നും ജര്‍മനിയില്‍ ബെര്‍ലിന്‍ ഡയലോഗില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന തീരുവയുടെ പശ്ചാത്തലത്തില്‍ മുടങ്ങിയ വ്യാപാരക്കരാറില്‍ തീരുമാനത്തിലെത്താന്‍ ഇന്ത്യയും യുഎസും നീക്കം നടത്തുന്നതിനിടെയാണ് മന്ത്രിയുടെ പ്രസ്താവന.
''യൂറോപ്യന്‍ യൂണിയനുമായി ഞങ്ങള്‍ ചര്‍ച്ചകളിലാണ്. യുഎസുമായി ചര്‍ച്ചകളിലാണ്. എന്നാല്‍ തിടുക്കപ്പെട്ടുള്ള കരാറുകളുണ്ടാകില്ല. സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള കരാറുകളുമുണ്ടാകില്ല. ഞങ്ങളുടെ തലയ്ക്കു നേരെ തോക്കുചൂണ്ടിയുള്ള കരാറുകളും സാധ്യമാകില്ല'' -അദ്ദേഹം പറഞ്ഞു. ഉയര്‍ന്ന തീരുവയെ മറികടക്കാന്‍ ഇന്ത്യ പുതിയ വിപണികള്‍ കണ്ടെത്തുകയാണ്. കയറ്റുമതിക്കാര്‍ക്ക് ന്യായമായ കരാറുകള്‍ ഉറപ്പാക്കും. പുറമേ നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കപ്പുറം ദീര്‍ഘകാല താല്‍പര്യങ്ങള്‍ക്കാണ് ഇന്ത്യ പ്രാധാന്യം നല്‍കുന്നത്. ഇന്ത്യയുടെ പങ്കാളിത്തങ്ങള്‍ പരസ്പര ബഹുമാനത്തിനു മുകളിലാണ്. അത് ആരുമായിട്ടാകണം, ആരുമായിട്ടാകരുത് എന്നു നിര്‍ദേശിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെടുന്നതിനിടെയാണ് പീയുഷ് ഗോയലിന്റെ പ്രസ്താവന.
---------------
Hindusthan Samachar / Sreejith S