‘കേന്ദ്രഫണ്ട് അവകാശം’; പി.എം.ശ്രീ പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി
Trivandrum, 24 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: കേന്ദ്രഫണ്ട് കേരളത്തിന്‍റെ അവകാശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പി.എം.ശ്രീയുടെ നിബന്ധനകള്‍ക്ക് എതിരാണ്. എന്നാല്‍ ഫണ്ട് വാങ്ങേണ്ടത് കേരളത്തിന്‍റെ ആവശ്യമാണ്. സി.പി.ഐയുമായി ചര്‍ച്
‘കേന്ദ്രഫണ്ട് അവകാശം’; പി.എം.ശ്രീ പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി


Trivandrum, 24 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: കേന്ദ്രഫണ്ട് കേരളത്തിന്‍റെ അവകാശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പി.എം.ശ്രീയുടെ നിബന്ധനകള്‍ക്ക് എതിരാണ്. എന്നാല്‍ ഫണ്ട് വാങ്ങേണ്ടത് കേരളത്തിന്‍റെ ആവശ്യമാണ്. സി.പി.ഐയുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചതിനാൽ വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയിലാണെന്നും, ഈ സാഹചര്യത്തിലാണ് ഗതികേടുകൊണ്ട് നിബന്ധനകൾ അംഗീകരിക്കേണ്ടി വന്നതെന്നും ഗോവിന്ദന്‍ വാദിച്ചു.

അതേസമയം, പിഎം ശ്രീ പദ്ധതിയെ കേരളത്തിൽ എതിർക്കുകയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കുകയും ചെയ്യുന്ന കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും ഗോവിന്ദന്‍ ആരോപിച്ചു.

സംസ്ഥാനങ്ങൾക്കെതിരായി സാമ്പത്തിക ഉപരോധം പോലെയാണ് കേന്ദ്ര ഗവൺമെന്റ് പ്രവർത്തിക്കുന്നത് . നെല്ല് സംഭരണം ഉൾപ്പെടെയുള്ള ഇനങ്ങളിൽ കേരളത്തിന് നൽകേണ്ട ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം തടഞ്ഞുവെക്കുകയാണ്. ഉന്നത വിദ്യാഭ്യാസം, ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിലും അനാവശ്യ നിബന്ധനകൾ വെച്ച് കേരളത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

അതേസമയം സംസ്ഥാന സർക്കാർ പി എം ശ്രീയിൽ ഒപ്പുവച്ചതിനെ നിശിതമായി വിമർശിച്ച് സി പി ഐ രംഗത്ത് വന്നു. എന്ത് സർക്കാരാണ് ഇവിടെയുള്ളതെന്നും എവിടെയാണ് കൂട്ടുത്തരവാദിത്തമെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു പ്രതികരണം.

ധാരണാപത്രം ഒപ്പുവെച്ചപ്പോൾ എൽഡിഎഫിൽ ചർച്ചയുണ്ടായിട്ടില്ല. എവിടെയും ചർച്ചചെയ്യാതെ ആരോടും ആലോചിക്കാതെ ഘടകപാർട്ടികളെയും മന്ത്രിസഭയെയും ഇരുട്ടിലാക്കികൊണ്ട് ഇത്രയും ഗൗരവമായ വിഷയത്തിൽ എൽഡിഎഫിന് എങ്ങിനെ മുന്നോട്ട് പോകാൻ കഴിയുമെന്ന് സിപിഐയ്ക്ക് അറിയില്ല.ഒപ്പിടൽ മുന്നണി മര്യാദയുടെ ലംഘനമാണെന്നും ഇത് എൽഡിഎഫിന്റെ ഭാഗത്ത് നിന്ന് പ്രതീക്ഷിതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫ് കൺവീനർക്കും ഘടക കക്ഷികൾക്കും കത്തയച്ചിട്ടുണ്ട്. സിപിഐ നിലപാട് വളരെ വ്യക്തമായി അതിൽ പറഞ്ഞിട്ടുണ്ട്. എൻഇപിയെ ഷോക്കേസ് ചെയ്യാനുള്ള പദ്ധതിയെങ്കിൽ ഇതെങ്ങനെ മുന്നോട്ട്.പോകും? സിപിഐക്ക് മാത്രമല്ല സിപിഎമ്മിനും ആശങ്കയുണ്ട്. പ്രതീക്ഷയുടെ പക്ഷമാണ് ഇപ്പോൾ ഒപ്പിട്ടിരിക്കുന്ന കരാർ .പാഠ്യപദ്ധതിയെ പോലും സ്വാധീനിക്കുന്നതാണിതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.

---------------

Hindusthan Samachar / Roshith K


Latest News