Enter your Email Address to subscribe to our newsletters

Kochi, 24 ഒക്റ്റോബര്‍ (H.S.)
അനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ഹൈക്കോടതിയില്‍ തിരിച്ചടി. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നടന് നല്‍കിയ വനംവകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതുസംബന്ധിച്ച് പുതിയ വിജ്ഞാപനം ഇറക്കാനും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2011 ഡിസംബര്‍ 21ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് മോഹന്‍ലാലിന്റെ തേവരയുളള വീട്ടില്‍ നിന്നും രണ്ട് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇത് സൂക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ നടന് ഹാജരാക്കാന്‍ കഴിഞ്ഞില്ല. ഇതോടെ വനം വകുപ്പ് കേസെടുത്തു.
എന്നാല്‍ 2015ല്‍ ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ മോഹന്‍ലാലിന് സര്‍ക്കാര്‍ അനുമതി നല്‍കി. നടന്റെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2016 ജനുവരി 16നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് അനുവദിക്കുകയും ചെയ്തു. ഈ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തപ്പോള്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ല. ഇത് സംബന്ധിച്ച് ഗസറ്റില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. ഇത്തരമൊരു സര്‍ക്കാര്‍ പിഴിവ് വന്നതിനാല്‍ മോഹന്‍ലാലിന് അനുവദിച്ച് ലൈസന്‍സിന് പ്രസക്തിയില്ല എന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.
മോഹന്‍ലാലിന് വീണ്ടും ഒരു ആപേക്ഷയുമായി സര്‍ക്കാരിനെ സമീപിക്കാം എന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അത്തരമൊരു അപേക്ഷ ലഭിച്ചാല്‍ നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയാക്കി സര്‍ക്കാരിന് ീരുമാനം എടുക്കാം. നിലവില്‍ മോഹന്‍ലാല്‍ ലൈസന്‍സ് ഇല്ലാതെയാണ് ആനക്കൊമ്പ് കൈവശം വച്ചിരിക്കുന്നത്. നിയമപരമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ വനംവകുപ്പിന് ഇത് പിടിച്ചെടുക്കാം. എന്നാല്‍ അത്തരമൊരു നീക്കം ഉണ്ടാകാന്‍ സാധ്യതയില്ല.
---------------
Hindusthan Samachar / Sreejith S