Enter your Email Address to subscribe to our newsletters

Kozhikode, 25 ഒക്റ്റോബര്‍ (H.S.)
കോഴിക്കോട് ∙ മലബാർ മേഖലയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ല പ്രസിഡന്റ് കെപി. പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ ജില്ല ഭാരവാഹികൾ കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണയ്ക്ക് നിവേദനം നൽകി.
കണ്ണൂർ യശ്വന്തപുര ട്രെയിൻ കോഴിക്കോട് വരെ നീട്ടേണ്ടതിന്റെയും മംഗലാപുരം -രാമേശ്വരം ട്രെയിനിന്റെയും ആവശ്യകത അദ്ദേഹം റെയിൽവെ സഹമന്ത്രിയെ ധരിപ്പിച്ചു. ഗോവ - മംഗളൂരു വന്ദേഭാരത് കോഴിക്കോടുവരെ നീട്ടാനാവുമോ എന്ന കാര്യം പരിഗണനയിലാണെന്നും അല്ലാത്ത പക്ഷം കോഴിക്കോടിനെ ബന്ധിപ്പിച്ച് വന്ദേ ഭാരത് സ്ലീപ്പർ പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയതായി അദ്ദേഹം പറഞ്ഞു
പ്രതിനിധി സംഘത്തിൽ ജില്ല ജനറൽ സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണൻ, സെക്രട്ടറിമാരായ കെ.സി.വത്സരാജ്, എം.ജഗന്നാഥൻ, പി.കെ.ഗണേശൻ മണ്ഡലം പ്രസിഡന്റുമാരായ പി.രതീഷ്, പ്രവീൺ തളിയിൽ, ജനറൽ സെക്രട്ടറി സി.സാബുലാൽ, അരുൺ രാംദാസ് നായ്ക് എന്നിവർ ഉൾപ്പെട്ടു.
ഗോവ-മംഗലാപുരം വന്ദേ ഭാരത് എന്നത് മഡ്ഗാവ്-മംഗലാപുരം സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ് (20645) ആണ്, ഇത് മഡ്ഗാവിൽ നിന്ന് (ഗോവ) മംഗലാപുരം സെൻട്രലിലേക്ക് ഓടുന്നു. ഇത് 18:10 ന് മഡ്ഗാവിൽ നിന്ന് പുറപ്പെട്ട് 22:45 ന് മംഗലാപുരത്ത് എത്തിച്ചേരുന്നു, കാർവാറിലും ഉഡുപ്പിയിലും സ്റ്റോപ്പുകളുണ്ട്. മടക്ക ട്രെയിൻ മംഗലാപുരം സെൻട്രൽ-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് (20646) ആണ്.
ട്രെയിൻ 20645: മഡ്ഗാവ് മുതൽ മംഗലാപുരം സെൻട്രൽ വരെ
ഓടുന്നു: ആഴ്ചയിൽ 6 ദിവസം (വെള്ളി, തിങ്കൾ, ശനി, ഞായർ, ചൊവ്വ, ബുധൻ).
മഡ്ഗാവിൽ നിന്ന് (MAO) പുറപ്പെടൽ: 18:10
മംഗലാപുരം സെൻട്രലിൽ (MAQ) എത്തിച്ചേരൽ: 22:45
ആകെ യാത്രാ സമയം: 4 മണിക്കൂർ 35 മിനിറ്റ്
റൂട്ട്: മഡ്ഗാവ് -> കാർവാർ -> ഉഡുപ്പി -> മംഗലാപുരം സെൻട്രൽ
ട്രെയിൻ 20646: മംഗലാപുരം സെൻട്രലിൽ നിന്ന് മഡ്ഗാവിലേക്ക്
ഓട്ടം: ആഴ്ചയിൽ 6 ദിവസം
മംഗലാപുരം സെൻട്രലിൽ നിന്ന് (MAQ) പുറപ്പെടൽ: 08:30
മഡ്ഗാവിൽ (MAO) എത്തിച്ചേരൽ: 13:10
ആകെ യാത്രാ സമയം: 4 മണിക്കൂർ 40 മിനിറ്റ്
റൂട്ട്: മംഗലാപുരം സെൻട്രൽ -> ഉഡുപ്പി -> കാർവാർ -> മഡ്ഗാവ്
---------------
Hindusthan Samachar / Roshith K