Enter your Email Address to subscribe to our newsletters

Ernakulam, 25 ഒക്റ്റോബര്‍ (H.S.)
സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച ഹാല്‍ സിനിമ ഇന്ന് ഹൈക്കോടതി കാണും. വൈകിട്ട് ഏഴ് മണിക്ക് കാക്കനാട് പടമുഗളിലെ കളർ പ്ലാനറ്റ് സ്റ്റുഡിയോയിലാണ് ജസ്റ്റിസ് വിജി അരുണ്‍ സിനിമ കാണുക.
സിനിമയില്‍ സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങള്‍ ചോദ്യംചെയ്ത് നിർമാതാവും സംവിധായകനും നല്‍കിയ ഹരജിയില്‍ തീരുമാനമെടുക്കുന്നതിന്റെ ഭാഗമായാണ് സിനിമ കാണുന്നത്.
ഹരജിക്കാരും ഹരജിയെ എതിർക്കുന്നവരും അഭിഭാഷകരും സിനിമ കാണും. ഇതിനായി ആവശ്യമായ സൗകര്യമൊരുക്കുമെന്ന് നിർമ്മാതാക്കള്‍ കോടതിയില്‍ അറിയിച്ചിരുന്നു. നിരവധി സീനുകളും ഡയലോഗുകളും കട്ട് ചെയ്യണമെന്ന് സെൻസർ ബോർഡിന്റെ കടുംവെട്ടിനെതിരെ അണിയറ പ്രവർത്തകർ ഹൈക്കോടതിയില്‍ ഹരജി സമർപ്പിച്ചിരുന്നു. സമയബന്ധിതമായി സെൻസറിങ് പൂർത്തിയാക്കാൻ പുതിയ മാനദണ്ഡങ്ങള്‍ രൂപീകരിക്കണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. ഇതില്‍ തീരുമാനമെടുക്കുന്നതിനായാണ് ഹൈക്കോടതി സിനിമ കാണുന്നത്.
അതേസമയം, ഹാല്‍ സിനിമയുടെ ഉള്ളടക്കം റിലീസിനു മുമ്ബെ പുറത്തായതില്‍ ഗൂഢാലോചനയെന്ന് സംവിധായകൻ റഫീക്ക് വീര ആരോപിച്ചു. മൂന്നാം കക്ഷി ഉള്ളടക്കം അറിയുന്നത് എങ്ങനെയെന്നറിയില്ല...ചിലതിന് രാഷ്ട്രീയം പറ്റുമെന്നും, ചിലതിന് പറ്റില്ലെന്നുമാണ് ഇപ്പോഴത്തെ നിബന്ധന....ഇതാണ് സെൻസർ ബോർഡ് എറ്റെടുത്തതെന്നും ഹൈക്കോടതി സിനിമ കണ്ട് അനുകൂല തീരുമാനം എടുക്കുമെന്ന് പ്രതീക്ഷയെന്നും റഫീക്ക് വീര പറഞ്ഞു.
ഷെയിൻ നിഗം നായകനായ ഹാല്‍ സിനിമയില്‍ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം,ഗണപതിവട്ടം,ധ്വജപ്രണാമം,സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കണമെന്ന് തുടങ്ങി നിരവധി നിർദേശങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നതെന്ന് അണിയറപ്രവർത്തകർ നേരത്തെ മീഡിയവണിനോട് പറഞ്ഞിരുന്നു.സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്,എന്നാല്‍ ഒരു മതത്തിനെയോ രാഷ്ട്രീയപാർട്ടികളെയോ അപമാനിച്ചിട്ടില്ല.സിനിമയില്‍ കാണിച്ചിരിക്കുന്നത് ബീഫ് ബിരിയാണിയല്ല,മട്ടൻ ബിരിയാണിയാണ്. ഞങ്ങള്‍ ഷൂട്ട് ചെയ്ത സ്ഥലത്ത് ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. പക്ഷേ ബീഫ് ബിരിയാണി കഴിക്കാമെന്ന് സിനിമയില്‍ പറയുന്നുണ്ട്. അതേസമയം, സിനിമയിലൂടെ നല്ലൊരു സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്നും അണിയറ പ്രവർത്തകർ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR