അദാനിയുമായി ബന്ധപ്പെട്ട നിക്ഷേപ തീരുമാനങ്ങൾക്ക് ബാഹ്യ ഘടകങ്ങൾ സ്വാധീനം ചെലുത്തിയെന്ന വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് തള്ളിക്കളഞ്ഞ് എൽഐസി
Newdelhi, 25 ഒക്റ്റോബര്‍ (H.S.) ന്യൂഡൽഹി: അമേരിക്കൻ പത്രസ്ഥാപനമായ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ ആരോപണം നിഷേധിച്ച് പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ ഐ സി. ശനിയാഴ്ച വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അടിസ്ഥാനരഹിതമാ
അദാനിയുമായി ബന്ധപ്പെട്ട  നിക്ഷേപ തീരുമാനങ്ങൾക്ക് ബാഹ്യ ഘടകങ്ങൾ സ്വാധീനം ചെലുത്തിയെന്ന വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട്  തള്ളിക്കളഞ്ഞ് എൽഐസി


Newdelhi, 25 ഒക്റ്റോബര്‍ (H.S.)

ന്യൂഡൽഹി: അമേരിക്കൻ പത്രസ്ഥാപനമായ വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ ആരോപണം നിഷേധിച്ച് പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ ഐ സി. ശനിയാഴ്ച വാഷിംഗ്ടൺ പോസ്റ്റ് നടത്തിയ റിപ്പോർട്ടിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അടിസ്ഥാനരഹിതമാണെന്നും സത്യത്തിൽ നിന്ന് വളരെ അകലെയാണെന്നും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) പ്രഖ്യാപിച്ചു. ഇൻഷുറൻസ് കമ്പനിയുടെ നിക്ഷേപ തീരുമാനങ്ങൾ ബാഹ്യ ഘടകങ്ങളുടെ സ്വാധീനത്തിലായിരുന്നുവെന്നാണ് അവർ അവകാശപ്പെട്ടത്.

എൽഐസിയിൽ നിന്ന് ഏകദേശം 3.9 ബില്യൺ യുഎസ് ഡോളർ (32,000 കോടി രൂപ) അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്ക് മാറ്റുന്നതിനുള്ള ഒരു നിർദ്ദേശം ഇന്ത്യൻ ഉദ്യോഗസ്ഥർ തയ്യാറാക്കിയിരുന്നുവെന്നാണ് വാഷിംഗ്ടൺ പോസ്റ്റ് അവകാശപ്പെട്ടിരുന്നത്.

ലേഖനത്തിൽ ആരോപിക്കപ്പെടുന്നതുപോല അദാനി ഗ്രൂപ്പ് ഓഫ് കമ്പനികളിലേക്ക് എൽഐസി ഫണ്ട് നൽകുന്നതിനുള്ള ഒരു രേഖയോ പദ്ധതിയോ എൽഐസി ഇതുവരെ തയ്യാറാക്കിയിട്ടില്ല, , എൽഐസി ഇന്നത്തെ അവരുടെ മറുപടിയിൽ വ്യക്തമാക്കി.

വിശദമായ സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ബോർഡ് അംഗീകരിച്ച നയങ്ങൾ അനുസരിച്ച് എൽഐസി സ്വതന്ത്രമായി തങ്ങളുടെ നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നുവെന്ന് എൽഐസി വ്യക്തമായി വാദിച്ചു.

സാമ്പത്തിക സേവന വകുപ്പിനോ മറ്റേതെങ്കിലും സ്ഥാപനത്തിനോ അത്തരം തീരുമാനങ്ങളിൽ ഒരു പങ്കുമില്ല, എൽഐസി തുടർന്നു.

എൽഐസി ഉയർന്ന ജാഗ്രതാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്, കൂടാതെ എല്ലാ നിക്ഷേപ തീരുമാനങ്ങളും ഞങ്ങളുടെ മുഴുവൻ പങ്കാളികളുടെയും മികച്ച താൽപ്പര്യത്തിനായി നിലവിലുള്ള പോലീസ്, നിയമങ്ങളിലെ വ്യവസ്ഥകൾ, നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പാലിച്ചാണ്, ,എൽ ഐ സി പ്രസ്താവനയിൽ പറഞ്ഞു.

ലേഖനത്തിലെ ഈ പ്രസ്താവനകൾ എൽഐസിയുടെ നല്ല രീതിയിൽ നടക്കുന്ന തീരുമാനമെടുക്കൽ പ്രക്രിയയെ മുൻവിധിയോടെ കാണാനും എൽഐസിയുടെ പ്രശസ്തിയും പ്രതിച്ഛായയും ഇന്ത്യയിലെ ശക്തമായ സാമ്പത്തിക മേഖലാ അടിത്തറയും കളങ്കപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെയാണ് നടത്തിയതെന്നാണ് കരുതേണ്ടത് , എൽഐസി വ്യക്തമാക്കി.

എൽ ഐ സി ക്കെതിരായ വാഷിംഗ്‌ടൺ പോസ്റ്റ്

2025 ഒക്ടോബർ 24-ന് പ്രസിദ്ധീകരിച്ച വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട്, സർക്കാർ ഉടമസ്ഥതയിലുള്ള ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനെ (എൽഐസി) അദാനി ഗ്രൂപ്പിന്റെ കമ്പനികളിൽ ഏകദേശം 3.9 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചതായി ആരോപിച്ചു. എൽഐസി ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു, അവയെ തെറ്റായതും അടിസ്ഥാനരഹിതവും സത്യത്തിൽ നിന്ന് വളരെ അകലെയുമാണ് എന്ന് വിളിച്ചു. ഈ വിവാദം ഒരു രാഷ്ട്രീയ തർക്കത്തിലേക്ക് നയിച്ചു, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ അന്വേഷണം ആവശ്യപ്പെട്ടു.

വാഷിംഗ്ടൺ പോസ്റ്റിന്റെ ആരോപണങ്ങൾ

ആഭ്യന്തര രേഖകൾ ഉദ്ധരിച്ച റിപ്പോർട്ട് അനുസരിച്ച്, എൽഐസിയിൽ നിന്ന് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് ഫണ്ട് എത്തിക്കുന്നതിന് ഇന്ത്യൻ ഉദ്യോഗസ്ഥർ 2025 മെയ് മാസത്തിൽ ഒരു പദ്ധതി തയ്യാറാക്കി.

ഉദ്ദേശ്യം: വർദ്ധിച്ചുവരുന്ന കടബാധ്യത നേരിടുന്നതായും യുഎസ് അധികൃതരുടെ പരിശോധനയ്ക്ക് വിധേയമായതായും റിപ്പോർട്ട് ചെയ്യപ്പെട്ട കമ്പനിയെ സഹായിക്കുക എന്നതായിരുന്നു ആരോപിക്കപ്പെട്ട പദ്ധതി.

ധനസഹായം: എൽഐസി പൂർണമായും ധനസഹായം നൽകിയ 2025 മെയ് മാസത്തിൽ അദാനി പോർട്ട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോണിന്റെ 585 മില്യൺ ഡോളർ ബോണ്ട് ഇഷ്യൂവിൽ റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിച്ചു. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വിമർശകർ ഈ നീക്കത്തെ പൊതു ഫണ്ടിന്റെ ദുരുപയോഗവും ക്രോണി ക്യാപിറ്റലിസത്തിന്റെ ഉദാഹരണവുമാണെന്ന് വിശേഷിപ്പിച്ചു.

---------------

Hindusthan Samachar / Roshith K


Latest News