പിഎം ശ്രീ പദ്ധതിയിലെ ദുരൂഹത മറനീക്കി പുറത്തുവരണം; വി ഡി സതീശൻ
Thiruvananthapuram, 25 ഒക്റ്റോബര്‍ (H.S.) കേരളത്തെ മുഴുവൻ ഇരുട്ടില്‍ നിർത്തിക്കൊണ്ടാണ് സംസ്ഥാനം പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിയില്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പു
V D Satheeshan against pinarayi vijayan


Thiruvananthapuram, 25 ഒക്റ്റോബര്‍ (H.S.)

കേരളത്തെ മുഴുവൻ ഇരുട്ടില്‍ നിർത്തിക്കൊണ്ടാണ് സംസ്ഥാനം പി എം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

പദ്ധതിയില്‍ ഒപ്പുവെച്ചതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുന്നണിയിലും ക്യാബിനറ്റിലും ചർച്ചചെയ്യാതെ തിടുക്കപ്പെട്ട് പദ്ധതിയില്‍ ഒപ്പുവെച്ചത് എന്ത് സമ്മർദ്ദത്തിന്റെ പേരിലാണ് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചു. സംഭവത്തിന് പിന്നില്‍ ദുരൂഹതയും ഗൂഢാലോചനയുമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന് സാമ്ബത്തിക പ്രതിസന്ധിയില്ലെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് മാത്രമായി എന്ത് പ്രതിസന്ധിയാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. മുഖ്യമന്ത്രിക്ക് മേല്‍ സമ്മർദ്ദം ചെലുത്തുന്നത് സംഘപരിവാറാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പത്താം തീയതി നടന്ന കൂടിക്കാഴ്ചയില്‍ എന്തോ നടന്നിട്ടുണ്ട്. 16ന് ഒപ്പുവച്ചിട്ടാണ് മന്ത്രിസഭാ അംഗങ്ങളെയടക്കം കബളിപ്പിക്കുന്നതെന്നും സതീശൻ വിമർശിച്ചു.

പത്താം തിയതിയുണ്ടായ കൂടിക്കാഴ്ചയ്ക്ക് പിന്നില്‍ എന്തോ നടന്നിട്ടുണ്ട്. ചർച്ച ചെയ്യാതെ തീരുമാനമെടുക്കാമെങ്കില്‍ എന്തിനാണ് മന്ത്രി സഭയെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. സിപിഐയുടെ നാല് മന്ത്രിമാരെയും മന്ത്രി സഭയിലെ ബാക്കി മന്ത്രിമാരെയും മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും കബളിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇത്രയും നാളും ഉണ്ടായിരുന്ന തീരുമാനത്തില്‍ നിന്നും എങ്ങനെ മലക്കം മറിഞ്ഞുവെന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. യാതൊരു കൂടിയാലോചനകളുമില്ലാതെ പദ്ധതിയില്‍ ഒപ്പുവെച്ചതിന് മറുപടി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. മാത്രമല്ല ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ടും വിഡി സതീശൻ പ്രതികരിച്ചു. ദേവസ്വം ബോഡർ മറിച്ചുവെച്ചിരുന്ന എല്ലാ വൃത്തികേടും പുറത്തുവന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ഉയർത്തിയ മുഴുവൻ കാര്യങ്ങളും ശരിയായി. ദേവസ്വം ബോർഡിനെ പുറത്താക്കണമെന്നും മന്ത്രി രാജി വെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News