മന്ത്രി വി ശിവൻകുട്ടിയ്ക്ക് എ.ബി.വി.പിയുടെ വക മിഠായിയും പൊന്നാടയും
Trivandrum, 25 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്ക് എ.ബി.വി.പിയുടെ വക മിഠായിയും പൊന്നാടയും നൽകി. തൃശൂരിലായിരുന്നു എ.ബി.വി.പിയുടെ പ്രതീകാത്മക വന്ദനം അഭിവന്ദനം പരിപാടി. കേരളം പി.എം. ശ്രീയിൽ ഒപ്പിട്ടതിനായിരുന്നു
മന്ത്രി വി ശിവൻകുട്ടിയ്ക്ക് എ.ബി.വി.പിയുടെ വക മിഠായിയും പൊന്നാടയും


Trivandrum, 25 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയ്ക്ക് എ.ബി.വി.പിയുടെ വക മിഠായിയും പൊന്നാടയും നൽകി. തൃശൂരിലായിരുന്നു എ.ബി.വി.പിയുടെ പ്രതീകാത്മക വന്ദനം അഭിവന്ദനം പരിപാടി. കേരളം പി.എം. ശ്രീയിൽ ഒപ്പിട്ടതിനായിരുന്നു എ.ബി.വി.പിയുടെ അഭിനന്ദനം.

വിദ്യാഭ്യാസ മന്ത്രിയെ അനുമോദിച്ചുകൊണ്ട് എബിവിപി പ്രവർത്തകർ പ്രകടനം സംഘടിപ്പിച്ചു. മന്ത്രിയുടെ മുഖാവരണം അണിഞ്ഞായിരുന്നു പ്രവർത്തകർ പ്രകടനത്തിൽ അണിനിരന്നത്. തൃശൂരിൽ നടന്ന പരിപാടിയിൽ, വിദ്യാഭ്യാസ മന്ത്രിയുടെ പ്രതീകാത്മക രൂപത്തെ പൊന്നാട ചാർത്തി ആദരിച്ചു. കേരളത്തിൽ പി എം ശ്രീ പദ്ധതി നടപ്പിലാക്കിയത് തങ്ങളുടെ സമരത്തിന്റെ വിജയമാണെന്ന് സൂചിപ്പിക്കുന്ന ബാനറുകൾ ഉയർത്തിപ്പിടിച്ചായിരുന്നു പ്രകടനം.

നേരത്തെ, പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതിനെ തുടർന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്ക് എബിവിപി അഭിനന്ദനം അറിയിച്ചിരുന്നു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നേരിട്ടെത്തിയാണ് അനുമോദനം അറിയിച്ചത്. വിദ്യാഭ്യാസ മേഖലയിലെ മറ്റ് പ്രശ്നങ്ങളിലും മന്ത്രി ഇടപെടണമെന്ന് എബിവിപി നേതാക്കൾ കൂടിക്കാഴ്ചയിൽ അഭ്യർത്ഥിച്ചു. പി എം ശ്രീ പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എബിവിപി മുൻപ് സമരം നടത്തിയിരുന്നെന്നും, ഇപ്പോഴത്തെ സർക്കാർ തീരുമാനം തങ്ങളുടെ സമരവിജയമാണെന്നും സംഘടന വ്യക്തമാക്കി.

അതേസമയം PM SHRI പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിദ്യാർത്ഥികളുടെ ആശങ്ക വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ എസ്എഫ്ഐ അറിയിച്ചു . എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് അടക്കമുള്ള നേതാക്കളാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ നേരിട്ടുകണ്ട് ആശങ്കയറിയിച്ചത്.

ദേശീയ വിദ്യാഭ്യാസനയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വിദ്യാഭ്യാസമേഖലയിലെ കാവിവല്‍ക്കരണത്തെ കേരളത്തില്‍ പൂര്‍ണമായി പ്രതിരോധിക്കണമെന്ന് എസ്എഫ്‌ഐ ആവശ്യപ്പെട്ടതായും കുറിപ്പില്‍ പറയുന്നു

---------------

Hindusthan Samachar / Roshith K


Latest News