Enter your Email Address to subscribe to our newsletters

mumbai, 25 ഒക്റ്റോബര്‍ (H.S.)
പ്രശസ്ത ബോളിവുഡ് താരം സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. സംവിധായകന്‍ അശോക് പണ്ഡിറ്റാണ് ഇന്‍സ്റ്റഗ്രാമിലൂടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. വീട്ടില്‍ വെച്ച് പെട്ടെന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സതീഷ് ഷായെ ഹിന്ദുജ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
സതീഷ് ഷായുടെ മരണം ചലച്ചിത്ര-ടെലിവിഷന്‍ വ്യവസായത്തിന് വലിയ നഷ്ടമാണെന്ന് അശോക് പണ്ഡിറ്റ് പറഞ്ഞു. ഏറെ നാളായി വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെ അദ്ദേഹത്തിന് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും സംസ്‌കാരം ഞായറാഴ്ച നടക്കുമെന്നും അദ്ദേഹത്തിന്റെ മാനേജര്‍ പറഞ്ഞു.
നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍, അവിസ്മരണീയമായ വേഷങ്ങളിലൂടെ സതീഷ് ഷാ ഇന്ത്യന്‍ സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയനായി. മുംബൈയിലെ സെന്റ് സേവ്യേഴ്‌സ് കോളേജിലായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (എഠകക) പരിശീലനം നേടി. 'അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍' (1978) എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം തന്റെ കരിയറില്‍ 250-ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു.
---------------
Hindusthan Samachar / Sreejith S