'നമുക്ക് ഷഹാബുദ്ദീന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തേണ്ടതുണ്ട്; ബിഹാറിലെ സിവാനിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് അമിത് ഷാ
Patna, 25 ഒക്റ്റോബര്‍ (H.S.) പട്‌ന: ഗുണ്ടാ നേതാവിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രത്യയശാസ്ത്രത്തെ സംസ്ഥാനത്തെ വോട്ടർമാർ പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് അമിത് ഷാ . അയാൾ കാരണം സംസ്ഥാനം വളരെയധികം കഷ്ടപ്പെട്ടുവെന്നും അമിത് ഷ
'നമുക്ക് ഷഹാബുദ്ദീന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്തേണ്ടതുണ്ട്


Patna, 25 ഒക്റ്റോബര്‍ (H.S.)

പട്‌ന: ഗുണ്ടാ നേതാവിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയ മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രത്യയശാസ്ത്രത്തെ സംസ്ഥാനത്തെ വോട്ടർമാർ പരാജയപ്പെടുത്തേണ്ടതുണ്ടെന്ന് അമിത് ഷാ . അയാൾ കാരണം സംസ്ഥാനം വളരെയധികം കഷ്ടപ്പെട്ടുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു . ബിഹാറിലെ സിവാനിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി അമിത് ഷാ.

സിവാനിലെ ജനങ്ങൾ ഒരിക്കലും ഷഹാബുദ്ദീന്റെ മുന്നിൽ കീഴടങ്ങിയിട്ടില്ല

“20 വർഷത്തോളം ഷഹാബുദ്ദീൻ തന്റെ ക്രൂരതകൾ തുടർന്നു. , ഏകദേശം 75 കേസുകൾ, രണ്ട് ജയിൽ ശിക്ഷകൾ, മൂന്ന് കൊലപാതകങ്ങൾ, ഒരു എസ്പിയെ ആക്രമിച്ചത്. ഒരു ബിസിനസ്സ് ഉടമയുടെ മക്കളെ തൊലി ഉരിയുന്നതുവരെ അയാൾ ആസിഡിൽ കുളിപ്പിച്ചു.

എന്നാൽ സിവാനിലെ ധീരരായ ജനങ്ങൾ ഒരിക്കലും ഷഹാബുദ്ദീന്റെ മുന്നിൽ കീഴടങ്ങിയിട്ടില്ല. അതേസമയം ലാലു പ്രസാദ് യാദവ് അയാളുടെ മകന് രഘുനാഥ്പൂരിൽ നിന്ന് ടിക്കറ്റ് നൽകി. എന്നാൽ ഇപ്പോൾ, നിതീഷ് കുമാറിന്റെയും നരേന്ദ്ര മോദിയുടെയും ഭരണത്തിൻ കീഴിൽ, 100 ഷഹാബുദ്ദീൻ വന്നാലും, ആർക്കും നിങ്ങളെ ഒരു ദോഷവും ചെയ്യാൻ കഴിയില്ല, ”അദ്ദേഹം പറഞ്ഞു.

സിവാനിലെ ജനങ്ങളെ അഭിവാദ്യം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് അമിത് ഷാ പറഞ്ഞു. കാരണം, 20 വർഷമായി, ഈ സിവാൻ നാട് ലാലു-റാബ്രി സർക്കാരിന്റെ 'ജംഗിൾ രാജ്' സഹിച്ചു. അരാജകത്വം, കൊലപാതകം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവ സഹിച്ചു, പക്ഷേ ഇവിടുത്തെ ജനങ്ങൾ 'ജംഗിൾ രാജ്'നെതിരെ പോരാടി, ഒരിക്കലും മുട്ടുകുത്തിയില്ല അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബീഹാറിലെ പ്രതിപക്ഷ ഇന്ത്യാ ബ്ലോക്ക് പൂർണ്ണമായും ഛിന്നഭിന്നമായിരിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

റാലിക്കിടെ, ബീഹാറിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഒരു നുഴഞ്ഞുകയറ്റക്കാരനെ പോലും തുടരാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

നുഴഞ്ഞുകയറ്റക്കാരെ സിവാനിൽ താമസിക്കാൻ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി പറയുന്നു... നിങ്ങൾ എൻഡിഎയ്ക്ക് വോട്ട് ചെയ്താൽ, രാജ്യത്ത് നിന്ന് എല്ലാ നുഴഞ്ഞുകയറ്റക്കാരെയും ഞങ്ങൾ നീക്കം ചെയ്യുമെന്ന് ഞാൻ നിങ്ങൾക്കെല്ലാവർക്കും വാഗ്ദാനം ചെയ്യുന്നു, അമിത് ഷാ പറഞ്ഞു.

നവംബർ 14 ന് ബീഹാർ 'യഥാർത്ഥ ദീപാവലി' ആഘോഷിക്കുമെന്നും അന്ന് ലാലുവിന്റെ മകൻ തിരഞ്ഞെടുപ്പിൽ അപമാനകരമായ തോൽവി നേരിടുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.

നിതീഷ് കുമാർ 'ജംഗിൾ രാജ്' അവസാനിപ്പിച്ചു. അദ്ദേഹം ബീഹാറിനെ മുഴുവൻ 'ജംഗിൾ രാജ്' ൽ നിന്ന് മോചിപ്പിച്ചു, 20 വർഷത്തിനുശേഷവും ഞങ്ങൾ നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഈ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത്, അദ്ദേഹം പറഞ്ഞു.

---------------

Hindusthan Samachar / Roshith K


Latest News