അങ്കണവാടികളിൽ പാലും മുട്ടയും മുടങ്ങരുത് : മനുഷ്യാവകാശ കമ്മീഷൻ
Thiruvanathapuram, 25 ഒക്റ്റോബര്‍ (H.S.) തിരുവനന്തപുരം : അങ്കണവാടികളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന ‘പോഷകബാല്യം’ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ വനിതാ-ശിശു വികസന ഡയറക്ടർ നൽകിയ മാർഗനിർദ്ദേശങ്ങൾ അങ്കണവാടികൾ പാലിക്കുന്നതാ
Human Rights Commission


Thiruvanathapuram, 25 ഒക്റ്റോബര്‍ (H.S.)

തിരുവനന്തപുരം : അങ്കണവാടികളിലെത്തുന്ന കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന ‘പോഷകബാല്യം’ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാൻ വനിതാ-ശിശു വികസന ഡയറക്ടർ നൽകിയ മാർഗനിർദ്ദേശങ്ങൾ അങ്കണവാടികൾ പാലിക്കുന്നതായി ഡയറക്ടർ ഉറപ്പുവരുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

തിരുവനന്തപുരം അർബൽ 3 ന്റെ കീഴിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ കൃത്യമായ അളവിൽ പാലും മുട്ടയും വിതരണം ചെയ്യുന്നില്ലെന്ന പരാതിയിലാണ് നടപടി.

വനിതാ-ശിശു വികസന ഡയറക്ടറിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി.

ആഴ്ചയിൽ 2 ദിവസം മുട്ടയും രണ്ടു ദിവസം പാലും നൽകുന്ന പദ്ധതി 2022-23 ലാണ് ആരംഭിച്ചതെന്ന് ഡയറക്ടർ അറിയിച്ചു. 2022 മേയ് 20 ന് വനിതാ-ശിശു വികസന ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ ഒരു കുട്ടിയ്ക്ക് 125 മില്ലിലിറ്റർ പാൽ നൽകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. സർക്കുലറിലെ നിർദ്ദേശാനുസരണമല്ല പരാതിയുയർന്ന അങ്കണവാടിയിൽ പാൽവിതരണം നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചില അങ്കണവാടികളിൽ 4-ൽ കൂടുതൽ കുട്ടികൾ ഹാജരായ ദിവസങ്ങളിലും 500 മി.ലി. പാൽ മാത്രമാണ് കുട്ടികൾക്ക് നൽകിയതെന്നും ഡയറക്ടർ അറിയിച്ചു. സർക്കുലർ കൃത്യമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. തിരുവനന്തപുരം അർബനിലെ അങ്കണവാടി വർക്കർമാരും ഹെൽപ്പർമാരും നൽകിയ പരാതിയിലാണ് നടപടി.

---------------

Hindusthan Samachar / Sreejith S


Latest News