Enter your Email Address to subscribe to our newsletters

Kannur, 25 ഒക്റ്റോബര്‍ (H.S.)
ചാക്കോച്ചന്‍ വധക്കേസില്‍ പ്രതിയായ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. വയക്കര മുളപ്രയിലെ ചാക്കോച്ചന്‍ എന്ന കുഞ്ഞിമോനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാ ശിക്ഷ വിധിച്ചിരിക്കുന്നത്. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍.പ്രശാന്താണ് ശിക്ഷ വിധിച്ചത്. ഒരുലക്ഷം രൂപ പിഴയും ശിക്ഷയും വിധിച്ചിട്ടുണ്ട്.
കുടുംബവഴക്കിനെ തുടര്‍ന്ന് റോസമ്മ ഭര്‍ത്താവ് ചാക്കോച്ചനെ തലക്കടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിച്ച് മുങ്ങുകയായികുന്നു. പെരിങ്ങോം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു കോടതിയില്‍ റോസമ്മ പറഞ്ഞത്. രോഗിയാണെന്നും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഇക്കാര്യം പരിഗണിക്കാതെയാണ് കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം വിധിച്ചത്.
2013 ജൂലായ് ആറിന് പുലര്‍ച്ചെയാണ് റോഡിലാണ് ചാക്കോച്ചന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തു വന്നത്. തര്‍ക്കത്തെ തുടര്‍ന്ന് റോസമ്മ ഭര്‍ത്താവിനെ വീട്ടില്‍ വച്ച് തലക്കടിച്ച് കൊലപ്പെടുത്തുക ആയിരുന്നു. തുടര്‍ന്ന് 30 മീറ്ററോളം അകലെയുള്ള റോഡില്‍ മൃതദേഹം കൊണ്ടിട്ടു.
ചാക്കോച്ചന്റെ വസ്തു എഴുതി നല്‍കണമെന്ന് റോസമ്മ ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിന് കാരണമായത്. വഴക്കിനിടെ റോസമ്മയും മകനും ചേര്‍ന്ന് ചാക്കോച്ചനെ കൊലപ്പെടുത്തുക ആയിരുന്നു.ഏഴ് തവണ ഇരുമ്പുപൈപ്പ് കൊണ്ട് തലയോട്ടി അടിച്ച് തകര്‍ത്തതിനാല്‍ തലച്ചോറ് പുറത്തുവന്ന നിലയിലായിരുന്നു. സംഭവസമയം മകന് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
30 പേജ് വിധി വായിച്ച ശേഷം പ്രതിക്കൂട്ടിലുള്ള റോസമ്മയെ വനിതാപൊലീസിന്റെ സഹായത്തോടെ അടുത്തേക്ക് വിളിപ്പിച്ചു. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയെന്നും ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്നും ജഡ്ജി ചോദിച്ചപ്പോള്‍ നിത്യരോഗിയാണെന്നും മരുന്ന് കഴിക്കുകയാണെന്നും തെറ്റ് ചെയ്തിട്ടില്ലായെന്നും റോസമ്മ പറഞ്ഞു. വീട്ടിലേക്ക് പോകാന്‍ അനുവദിക്കണമെന്നും ഇവര്‍ പറഞ്ഞപ്പോള്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനാല്‍ അതിന് സാധിക്കില്ലെന്ന് പറഞ്ഞ ജഡ്ജി ജാമ്യം റദ്ദ് ചെയ്ത് റോസമ്മയെ റിമാന്റ് ചെയ്യുകയായിരുന്നു. പ്രതിയുടെ ശാരീരിക അവശതയും പ്രായാധിക്യവും വസ്തുതയാണെങ്കിലും ഇവര്‍ നടത്തിയത് ക്രൂരമായ കൊലയാണെന്ന് കോടതി കണ്ടെത്തി.
---------------
Hindusthan Samachar / Sreejith S