Enter your Email Address to subscribe to our newsletters

Thiruvananthapuram, 26 ഒക്റ്റോബര്‍ (H.S.)
2025 നവംബർ 1 ന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടിരിക്കുന്ന നടന്മാരായ മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ എന്നിവർക്ക് തുറന്ന കത്തുമായി ആശ പ്രവർത്തകർ. അതിദാരിദ്ര്യ പ്രഖ്യാപനത്തിൽ പങ്കെടുക്കരുതെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശമാരെ സെക്രട്ടറിയേറ്റിന് മുന്നിൽ വന്ന് സന്ദർശിക്കണമെന്നുമാണ് ആവശ്യം.
'233 രൂപ ദിവസവേതനം വാങ്ങുന്ന ഞങ്ങൾ 26,125 ആശമാർ കൂടിയുള്ള ഈ കേരളം അതിദാരിദ്ര്യ മുക്തമല്ല. ഇത് ഞങ്ങൾ നെഞ്ചിൽ കൈവച്ച് പറയുകയാണ്.സെക്രട്ടറിയേറ്റിന് മുന്നിലെ ആശാപോരാളികളെ വന്ന് കാണണം. മൂന്ന് നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരക രോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് ഞങ്ങൾ ആശമാർ. ഞങ്ങളുടെ തുച്ഛവേതനം വർധിപ്പിക്കാത അതിദാരിദ്ര്യ വിമുക്ത പ്രഖ്യാപനം എന്നത് ഒരു വലിയ നുണയാണ്. സർക്കാരിൻ്റെ കാപട്യവും.അതിദാരിദ്ര്യ വിമുക്ത കേരളത്തിൻ്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് പ്രിയപ്പെട്ട മഹാ നടന്മാരായ മൂവരോടും സർക്കാരിൻ്റെ അതി ദാരിദ്ര്യ വിമുക്ത പ്രഖ്യാപന പരിപാടിയിൽ നിന്ന് വിട്ടു നിൽക്കണമെന്ന് ഞങ്ങൾ അതിദരിദ്രരായ ആശമാർ അഭ്യർത്ഥിക്കുന്നു' എന്ന് പറഞ്ഞാണ് ആശമാരുടെ കത്ത് അവസാനിക്കുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR