Enter your Email Address to subscribe to our newsletters

Thrissur, 26 ഒക്റ്റോബര്‍ (H.S.)
ഗുരുവായൂര്‍ നഗരസഭാ പാര്‍ക്കില്‍ വെച്ച ഗാന്ധിപ്രതിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗാന്ധിജിയെ വികലമായി അവതരിപ്പിച്ചെന്ന ആക്ഷേപത്തെത്തുടര്‍ന്ന് കോണ്‍ഗ്രസ് നാളെ ഉപവാസ സമരം നടത്തും.
ഗുരുവായൂര്‍ നഗരസഭയുടെ കോട്ടപ്പടി ബയോ പാര്‍ക്കിലാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ വികലമായി സ്ഥാപിച്ചത്. നഗരസഭ നടപടിക്കെതിരെ മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കിഴക്കെ നടയില്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുമ്ബില്‍ രാവിലെ 9 മണി മുതല്‍ 5 മണി വരെ ഉപവാസ സത്യാഗ്രഹം നടത്തും.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉപവാസം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 5 മണിക്ക് മുന്‍ എംപിയും പ്രമുഖ ഗാന്ധിയനുമായ സി ഹരിദാസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കള്‍ പ്രസംഗിക്കും. അതേസമയം കെ പി ശശികല ഗാന്ധി പ്രതിമക്കെതിരെ പരിഹാസ പോസ്റ്റുമായി രംഗത്തെത്തി. ഇതിലും ഭേദം ഗോഡ്‌സെ ആയിരുന്നുവെന്നും ഒരു ഉണ്ടകൊണ്ട് തീര്‍ത്തു കളഞ്ഞുവല്ലോ എന്നുമാണ് ശശികല കുറിച്ചത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR