Enter your Email Address to subscribe to our newsletters

Kerala, 26 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,84,46,762 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിംഗ് സ്റ്റേഷനടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.
14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള തദ്ദേശസ്ഥാപനങ്ങളില്‍ പൊതുതിരഞ്ഞെടുപ്പിന് വേണ്ടിയാണ് വോട്ടര്‍പട്ടിക തയ്യാറാക്കിയിട്ടുള്ളത്. വോട്ടര്‍പട്ടിക കമ്മീഷന്റെ https://www.sec.kerala.gov.in വെബ്സൈറ്റിലും അതാത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.
സംക്ഷിപ്ത പുതുക്കലിനായി സെപ്തംബര്‍ 29 ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ 2,83,12,468 വോട്ടര്‍മാരാണുണ്ടായിരുന്നത്. 1,33,52,961 പുരുഷന്മാരും, 1,49,59,236 സ്ത്രീകളും, 271 ട്രാന്‍സ്‌ജെന്‍ഡറുമാണ് കരട് പട്ടികയിലുണ്ടായിരുന്നത്.
കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2025 ഡിസംബറിൽ നടക്കാൻ നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ (SEC) നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു.
2025-ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങൾ:
അന്തിമ വോട്ടർ പട്ടിക: 2025 ഒക്ടോബർ 25-ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇതിൽ 2.84 കോടിയിലധികം വോട്ടർമാരുണ്ട്. വാർഡ് വിഭജനത്തെത്തുടർന്ന് പുതുക്കിയ പട്ടികയാണിത്.
വോട്ടർ രജിസ്ട്രേഷൻ: 2025 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ച് വോട്ടർ പട്ടിക പുതുക്കിയിരുന്നു. കരട് പട്ടിക സെപ്റ്റംബർ 29-ന് പ്രസിദ്ധീകരിച്ചു, പുതിയ അപേക്ഷകൾ 2025 ഒക്ടോബർ 14 വരെ സ്വീകരിച്ചു.
വാർഡ് സംവരണം: ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്കും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കും സംവരണം ചെയ്ത വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 2025 ഒക്ടോബറിൽ നടന്നു.
തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ: 2025 സെപ്റ്റംബറിൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) ആദ്യഘട്ട പരിശോധന, പോളിംഗ് സ്റ്റേഷനുകളുടെ പട്ടിക അന്തിമമാക്കൽ എന്നിവ ഉൾപ്പെടെ തിരഞ്ഞെടുപ്പിന് ആവശ്യമായ നടപടികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചുവരികയാണ്.
---------------
Hindusthan Samachar / Roshith K