Enter your Email Address to subscribe to our newsletters

Adimali, 26 ഒക്റ്റോബര്‍ (H.S.)
ഇടുക്കി അടിമാലിക്ക് സമീപം ദേശീയപാതയില്‍ മണ്ണിടിഞ്ഞ് കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ദമ്പതികളില്‍ ഒരാള്‍ മരിച്ചു. അടിമാലി ലക്ഷംവീട് ഉന്നതിയിലുള്ള ബിജുവാണ് മരിച്ചത്. മണിക്കൂറുകള്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബിജുവിന്‍റെ ഭാര്യ സന്ധ്യയെ പുറത്തെടുത്തു. ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പത്തരയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
വീട്ടില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകളും മറ്റും എടുക്കുന്നതിനായി ബിജുവും സന്ധ്യയും പോയ സമയത്താണ് അപകടമുണ്ടായത്. വിവരം പുറത്തറിഞ്ഞയുടന്‍ നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംരഭിച്ചു. എന്‍.ഡി.ആര്‍.എഫ് അടക്കമുള്ള വിപുലമായ സന്നാഹമെത്തിച്ച് ആറ് മണിക്കൂറിലധികം നീണ്ട പരിശ്രത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെടുത്തത്. ശ്വാസതടസവും കാലിന് പൊട്ടലുമുണ്ടായ സന്ധ്യയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയശേഷം വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വീണ്ടും ഒരു മണിക്കൂറിലധികം മണ്ണുമാന്തി യന്ത്രങ്ങളടക്കം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയശേഷമാണ് ബിജുവിനെ പുറത്തെടുക്കാനായത്.
വീടുകളുടെ മുകളിലേക്ക് മണ്ണിടിഞ്ഞതോടെ രണ്ട് വീടുകള്‍ പൂര്‍ണമായും ആറ് വീടുകള്‍ ഭാഗികമായും തകര്‍ന്നു. 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
അതേസമയം അപകടത്തിൽപ്പെട്ട സന്ധ്യയ്ക്ക് ഗുരുതര പരുക്ക്. കാലിനാണ് ഗുരുതരമായി പരുക്കേറ്റത്. വീടിനടിയിൽ കുടുങ്ങിയ സന്ധ്യയെ ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് പുറത്തെത്തിച്ചത്. ആദ്യ അടിമാലിയ താലൂക്ക് ആശുപത്രിയിൽ സന്ധ്യയെ എത്തിച്ചെങ്കിലും വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചു. കാലിൽ രക്തഓട്ടം നിലച്ച അവസ്ഥയിലാണെന്ന് സന്ധ്യയുടെ സഹോദരൻ.
സന്ധ്യയുടെ ഇടത്തെ കാലിൽ പൾസ് കിട്ടുന്നില്ലെന്ന് ഡോ.പ്രദീപ് പറഞ്ഞു. ഒരുപക്ഷേ രക്തക്കുഴലിന് പൊട്ടൽ സംഭവിച്ചേക്കാം. അതാകണം പൾസ് കിട്ടാതിരിക്കാനുള്ള കാരണം. രക്തക്കുഴലിന് പൊട്ടൽ സംഭവിച്ചുകഴിഞ്ഞാൽ ഏഴ് മണിക്കൂറിനുള്ള ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. ഇപ്പോഴത്തെ അവസ്ഥ അറിയാനായി സിടി എടുക്കുന്നുണ്ടെന്ന് ഡോക്ടർ പറഞ്ഞു. ബിപി കുറഞ്ഞും ഹാർട്ട് റേറ്റ് കൂടിയ നിലയിലാണെന്നും ഡോക്ടർ വെളിപ്പെടുത്തി.
---------------
Hindusthan Samachar / Roshith K