അര്‍ജന്റീന വന്നാലം സ്റ്റേഡിയം നവീകരിച്ച് നല്‍കും; ഒരു ടിക്കറ്റും വിറ്റിട്ടില്ല; ആന്റോ അഗസ്റ്റിന്‍
Kochi, 27 ഒക്റ്റോബര്‍ (H.S.) കൊച്ചി: അര്‍ജന്റീനയുടെ മത്സരം നടന്നാലും ഇല്ലെങ്കിലും കലൂര്‍ സ്റ്റേഡിയം കരാര്‍ തീയതിക്കുള്ളില്‍ നവീകരിച്ച് വിട്ടുനല്‍കുമെന്ന് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. അര്‍ജന്റീനയുടെ മത്സരം നടത്തുന്നതിനായി നവീകരിക്കുന്നതിന
Anto Augustine


Kochi, 27 ഒക്റ്റോബര്‍ (H.S.)

കൊച്ചി: അര്‍ജന്റീനയുടെ മത്സരം നടന്നാലും ഇല്ലെങ്കിലും കലൂര്‍ സ്റ്റേഡിയം കരാര്‍ തീയതിക്കുള്ളില്‍ നവീകരിച്ച് വിട്ടുനല്‍കുമെന്ന് സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. അര്‍ജന്റീനയുടെ മത്സരം നടത്തുന്നതിനായി നവീകരിക്കുന്നതിനായി കലൂര്‍ സ്റ്റേഡിയം വിട്ടുതന്നതിന്റെ കരാര്‍ കാലാവധി നവംബര്‍ 30വരെയാണ്. സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ കേരളയുമായാണ് കരാറുള്ളത്. നവംബര്‍ 30നുശേഷം സ്റ്റേഡിയം പൂര്‍ണമായും ജിസിഡിഎക്ക് കൈമാറും.

അത് കഴിഞ്ഞ് ഒരു ദിവസം പോലും സ്റ്റേഡിയം തനിക്ക് വേണ്ട. തനിക്ക് ഒരു അവകാശവും വേണ്ട. അത്തരത്തില്‍ ഒരു അവകാശവും ചോദിച്ചിട്ടുമില്ല. മാര്‍ച്ചില്‍ അര്‍ജന്റീന ടീം വരുന്നുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാര്‍ അനുവദിച്ചാല്‍ മത്സരം നടക്കും. ഒരു ദുരൂഹ ഇടപാടും തനിക്കില്ലെന്നും നവീകരണത്തിന്റെ നഷ്ടം സഹിക്കാന്‍ തയ്യാറാണെന്നും ഇനി ഇപ്പോള്‍ ചെയ്യുന്ന നവീകരണം നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതിനും തയ്യാറാണെന്നും ആന്റോ അഗസ്റ്റിന്‍ പറഞ്ഞു.

അര്‍ജന്റീന ടീമിന്റെ മത്സരത്തിനായി കലൂര്‍ സ്റ്റേഡിയം നവീകരണത്തിനായി വിട്ടുകൊടുത്തതില്‍ ആരോപണവുമായി നേരത്തെ ഹൈബി ഈഡന്‍ എംപി രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തില്‍ വിശദീകരണവുമായി ആന്റോ അഗസ്റ്റിന്‍ രംഗത്തെത്തിയത്.

ഇതിനിടെ നവീകരണത്തില്‍ കൂടുതല്‍ ആരോപണവുമായി ഹൈബി ഈഡന്‍ രംഗത്തെത്തി. സാങ്കേതിക പരിഞ്ജാനമുള്ളവരാണോ നവീകരണം നടത്തുന്നതെന്നും നവീകരണത്തിന്റെ കാര്യം ജിസിഡിഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഹൈബി ഈഡന്‍ എംപി ആരോപിച്ചു. ഒരു മത്സരം മാത്രമല്ല ഇവിടെ നടക്കേണ്ടത്. സുരക്ഷാകാര്യങ്ങളിലടക്കം വ്യക്തതയില്ലെന്നും നവീകരണ ജോലികളെ സ്വാഗതം ചെയ്യുകയാണ്.

എന്നാല്‍, മത്സരത്തിലൂടെ സ്വകാര്യ സ്‌പോണ്‍സര്‍ഷിപ്പ് യില്‍ പ്രതീക്ഷിക്കുന്നുണ്ടോയെന്നും ഇതില്‍നിന്നുള്ള വരുമാനം ആര്‍ക്കാണെന്നും ഹൈബി ചോദിച്ചു. സര്‍ക്കാരിനോ ജിസിഡിക്കോ അതോ സ്‌പോണ്‍സര്‍ക്കോ ആണോ വരുമാനമെന്നും ഹൈബി ഈഡന്‍ ചോദിച്ചു.

മെസിയുടെ പേരില്‍ കേരളത്തില്‍ നടന്നത് ദുരൂഹ ബിസിനസ് ഡീലാണെന്നും സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണം വേണമെന്നുമായിരുന്നു ഹൈബി ഈഡന്‍ എംപിയുടെ ആരോപണം. കലൂര്‍ സ്റ്റേഡിയത്തില്‍ അവകാശവാദം ഉന്നയിക്കുന്ന സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന്റെ നിലപാടില്‍ സംശയമുണ്ടെന്നും കലൂര്‍ സ്റ്റേഡിയം നവീകരണത്തിന്റെ മറവില്‍ അനധികൃത മരം മുറിയും നടന്നെന്ന് ഹൈബി ആരോപിച്ചിരുന്നു.

---------------

Hindusthan Samachar / Sreejith S


Latest News