ബിഹാറിന് പിന്നാലെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടാം ഘട്ട എസ്‌ഐആർ പ്രഖ്യാപിച്ചു.
Newdelhi, 27 ഒക്റ്റോബര്‍ (H.S.) ന്യൂഡൽഹി: ബിഹാറിന് ശേഷം 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രത്യേക തീവ്രമായ പുനഃപരിശോധനയുടെ (Special Intensive Revision - SIR) രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തി
ബിഹാറിന് പിന്നാലെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടാം ഘട്ട എസ്‌ഐആർ പ്രഖ്യാപിച്ചു.


Newdelhi, 27 ഒക്റ്റോബര്‍ (H.S.)

ന്യൂഡൽഹി: ബിഹാറിന് ശേഷം 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രത്യേക തീവ്രമായ പുനഃപരിശോധനയുടെ (Special Intensive Revision - SIR) രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു.

പ്രത്യേക പുനഃപരിശോധന നടക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ന് അർദ്ധരാത്രിയോടെ വോട്ടർ പട്ടിക മരവിപ്പിക്കുമെന്നും വോട്ടർമാർക്ക് പിന്നീട് എല്ലാ വിശദാംശങ്ങളോടും കൂടിയ തനത് എണ്ണൽ ഫോമുകൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവയുൾപ്പെടെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് രണ്ടാം ഘട്ട പ്രത്യേക പുനഃപരിശോധന നടക്കുന്നത്.

പ്രത്യേക തീവ്രമായ പുനഃപരിശോധനയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് സംബന്ധിച്ചാണ് ഞങ്ങൾ ഇന്ന് ഇവിടെ കൂടിയിരിക്കുന്നത്. ബിഹാറിലെ 7.5 കോടി വോട്ടർമാരെ ഞാൻ അഭിവാദ്യം ചെയ്യുന്നു. 36 സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി കമ്മീഷൻ കൂടിക്കാഴ്ച നടത്തുകയും പ്രക്രിയയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു, അദ്ദേഹം പറഞ്ഞു.

എല്ലാ ചീഫ് ഇലക്ടറൽ ഓഫീസർമാർക്കും ജില്ലാ ഇലക്ടറൽ ഓഫീസർമാർക്കും രാഷ്ട്രീയ പാർട്ടികളുമായി കൂടിക്കാഴ്ച നടത്തി മറ്റന്നാളിനകം എസ്ഐആർ പ്രക്രിയയെക്കുറിച്ച് വിശദീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു.

രണ്ടാം ഘട്ടത്തിനായുള്ള പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ചൊവ്വാഴ്ച ആരംഭിക്കും. ബിഎൽഒമാർ (ബൂത്ത് ലെവൽ ഓഫീസർമാർ) ഓരോ വീടും മൂന്ന് തവണ സന്ദർശിക്കും. കുടിയേറിയ വോട്ടർമാരുടെ പ്രശ്നം പരിഹരിക്കാൻ, ആളുകൾക്ക് ഇപ്പോൾ അവരുടെ എണ്ണൽ ഫോമുകൾ ഓൺലൈനായി സമർപ്പിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിഹാറിലെ ആദ്യഘട്ട എസ്ഐആർ ഒരു അപ്പീൽ പോലും ഇല്ലാതെ പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഒമ്പതാമത്തെ എസ്ഐആർ ആണിത്. അവസാനമായി നടന്നത് 21 വർഷം മുൻപ് 2002-04 കാലഘട്ടത്തിലായിരുന്നു.

---------------

Hindusthan Samachar / Roshith K


Latest News