Enter your Email Address to subscribe to our newsletters

KOCHI, 27 ഒക്റ്റോബര്‍ (H.S.)
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സമ്പൂര്‍ണ എമര്‍ജന്‍സി മോക്ക് ഡ്രില്ലിന്റെ ഭാഗമായി ചൊവ്വാഴ്ച താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഉച്ചയ്ക്ക് ഒരുമണി മുതല്‍ അഞ്ചുമണി വരെയാണ് മോക്ക് എക്‌സര്‍സൈസ് നടത്തുന്നത്. ഈ സമയത്ത് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന റോഡുകളില്‍ താല്‍ക്കാലിക ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
മോക്ക് ഡ്രില്ലിന്റെ ഭാഗമായുള്ള കാര്യങ്ങള്‍ക്കായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ യാത്രക്കാര്‍ ഇക്കാര്യങ്ങള്‍ കണക്കാക്കി തങ്ങളുടെ യാത്രകള്‍ ക്രമീകരിക്കണമെന്നും മോക്ക് ഡ്രില്‍ വേളയില്‍ അധികൃതരോടും സുരക്ഷാജീവനക്കാരോടും സഹകരിക്കണമെന്നും വിമാനത്താവള അധികൃതര്‍ അഭ്യര്‍ഥിച്ചു.
---------------
Hindusthan Samachar / Sreejith S