Enter your Email Address to subscribe to our newsletters

Kerala, 27 ഒക്റ്റോബര്‍ (H.S.)
പിഎം ശ്രീയില്‍ കടുത്ത നിലപാടില്‍ തുടരുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ എല്ലാ വഴികളും തേടി സിപിഎമ്മും മുഖ്യമന്ത്രിയും. മുഖ്യമന്ത്രി തചന്നെ നേരിട്ട് അനുനയനത്തിനുള്ള ശ്രമവും നടത്തി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി സംസാരിച്ചു. ധാരണാപത്രത്തില്‍ ഒപ്പിട്ടതിനാല്‍ ഇനി പിന്നോട്ട് പോകുന്നത് പ്രയാസമാണെന്നും ഫണ്ട് പ്രധാനമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ബിനോയ് വിശ്വമാകട്ടെ എതിര്‍പ്പ് ആവര്‍ത്തിക്കുകയാണ് ചെയ്തത്. . കരാറില്‍ ഒപ്പിട്ടത് ശരിയായില്ലെന്നും അറിയിച്ചു.
ഇന്ന് നിര്‍ണായക യോഗങ്ങളാണ് നടക്കുന്നത്. സിപിഐ സംസ്ഥാന നിര്‍വാഹകസമിതിയോഗംആലപ്പുഴയില്‍ ചേരുന്നുണ്ട്. ആപമാനിതരായി തുടരേണ്ട എന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളിലുള്ളത്. അതുകൊണ്ട് തന്നെ വേണ്ടിവന്നാല്‍ മന്ത്രിമാരെ പിന്‍വലിക്കുന്ത് അടക്കമുള്ള തീരുമാനം വേണം എന്ന ആവശ്യവും ശക്തമാണ്. രണ്ട് മന്ത്രിമാര്‍ പാര്‍ട്ടിയെ രാജിസന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരും. കെ. രാജനും പി. പ്രസാദുമാണ് രാജി സന്നദ്ധത അറിയിച്ചത്.
ധാരണാപത്രം ഒപ്പിട്ടതിന്റെ സാഹചര്യം വിശദീകരിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, ബിനോയ് വിശ്വത്തെ എംഎന്‍ സ്മാരകത്തില്‍ എത്തി നേരില്‍ കണ്ടിരുന്നു. എന്നാല്‍ അതുകൊണ്ട് ഒന്നും സിപിഐ അയഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ടത്. പിഎം ശ്രീ ചര്‍ച്ചചെയ്യാന്‍ സിപിഎമ്മിന്റെ അടിയന്തര സെക്രട്ടേറിയറ്റും ചേരുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദത്തില്‍ എത്രയും വേഗം ഒരു പരിഹാരം കാണാനാണ് സിപിഎം ശ്രമം.
സിപിഎം ദേശീയ നേതൃത്വം വിഷയത്തില്‍ ഇടപെടാത്തതില്‍ അതൃപ്തി അറിയിച്ച് സിപിഐ രംഗത്ത് എത്തിയിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബിയുടെ മൗനം തങ്ങളെ വേദനിപ്പിച്ചുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ പ്രകാശ് ബാബു തുറന്നടിച്ചു. 'ഡി രാജ ഭക്ഷണം പോലും കഴിക്കാതെ ആണ് എം എ ബേബിയെ പോയി കണ്ടത്. എല്ലാ ചോദ്യങ്ങള്‍ക്കും എം എ ബേബിക്ക് മൗനം മാത്രം ആയിരുന്നു മറുപടി. ഇത് വ്യക്തിപരമായി വേദനിപ്പിച്ചു. ബേബി നന്നായി ഇടപെടാന്‍ അറിയുന്ന ആളാണെന്നും'' പ്രകാശ് ബാബു പറഞ്ഞു. സംസ്ഥാനം ഒപ്പുവച്ച ധാരണാപത്രം പിൻവലിക്കാതെ ഒരു ഒത്തുതീർപ്പിനും വഴങ്ങേണ്ടതില്ലെന്ന കടുത്ത നിലപാടിലാണ് സിപിഐ.
---------------
Hindusthan Samachar / Sreejith S