Enter your Email Address to subscribe to our newsletters

Kerala, 27 ഒക്റ്റോബര്‍ (H.S.)
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പി എം ശ്രീ ധാരണാപത്രത്തിൽ നിന്ന് പിന്മാറണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ വ്യക്തമാക്കി . പി എം ശ്രീയിൽ സിപിഐയുടേത് രാഷ്ട്രീയ നിലപാടാണ് അതിനപ്പുറത്തേക്ക് മറ്റൊന്നുമില്ല. നിലപാട് പറയാനുള്ള ചങ്കൂറ്റമുള്ള പാർട്ടിയാണ് സിപിഐ എന്നും നിലവിൽ പരിഹാരം ആയിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു.
CPI സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത് പാർട്ടിയുടെ ദേശീയ നിലപാടെന്ന് പിഎം ശ്രീ അംഗീകരിച്ചാൽ മാത്രമേ നമുക്ക് വരേണ്ട എസ്‌എസ്‌കെയ്‌ക്ക് ഫണ്ട് നൽകൂ എന്നത് ഭരണഘടന വിരുദ്ധമായ നയമാണ്. ഏതെങ്കിലും ഒരു പാർട്ടി അല്ല, എൽഡിഎഫിലെ എല്ലാവരും ഒറ്റക്കെട്ടായി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആനി രാജ പറഞ്ഞു.
പി എം ശ്രീ രാജ്യത്തെ ഫെറഡൽ – മതേതര തത്വങ്ങളെ അട്ടിമറിക്കുന്നതാണ്. പദ്ധതി ഹിന്ദുത്വ രാഷ്ട്ര വാദത്തിനു വേണ്ടി ഉപയോഗിക്കുന്നു. പല രക്ഷിതാക്കളും കുട്ടികളെ പിഎം ശ്രീ സ്കൂളുകളിൽ നിന്നും മാറ്റിയതായി അറിയാം. പി എം ശ്രീ ഭരണഘടനവിരുദ്ധം എന്നാണ് മറ്റു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നിലപാടെന്ന് ആനി രാജ വ്യക്തമാക്കി.
---------------
Hindusthan Samachar / Roshith K